പരിമിതിയില്‍ വീര്‍പ്പുമുട്ടി പാലാ ജനറല്‍ ആശുപത്രി
ദിവസേനയെത്തുന്നത് ആയിരക്കണക്കിന് രോഗികള്‍
കോട്ടയം: പാലാ ജനറൽ ആശുപത്രിയിലെത്തുന്നവര്‍ സ്ഥലപരിമിതിമൂലം ദുരിതത്തിലാവുന്നു. പനിയും മറ്റു രോഗങ്ങളുമായി ദിവസേന ആയിരക്കണക്കിനുപേരാണ് ഇവിടെ ചികിത്സക്കെത്തുന്നത്. എത്തുന്നവരെ ഉള്‍ക്കൊള്ളാന്‍ നിലവിലെ കെട്ടിടത്തിലിടമില്ല. പുതിയ കെട്ടിടം പണി പൂർത്തിയായെങ്കിലും പ്രവർത്തനം തുടങ്ങാത്തതാണ് ഇതിനു കാരണം. മീനച്ചിൽ താലൂക്കിലേയും കാഞ്ഞിരപ്പള്ളി താലൂക്കിലേയും പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ പൈകയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാർഡ് പൂട്ടിയതാണ് പാലാ ജനറലാശുപത്രിയിലെ രോഗികളുടെ എണ്ണം കൂടാന്‍ കാരണം. ലാബിന്‍റെയും ഫാർമസിയുടെയും മുമ്പിലെ തിരക്കുകൾ മൂലം ജീവനക്കാർക്ക് പല വിഭാഗങ്ങളിലേക്കും പോകാൻ പോലും സാധിക്കുന്നില്ല.