പാലാ ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിരക്കില്‍ ജോസ് ടോം - പാലാ ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിരക്കില്‍ ജോസ് ടോം
പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള കണ്‍വെന്‍ഷനുകളില്‍ ശ്രദ്ധ നല്‍കാനാണ് യുഡിഎഫ് തീരുമാനം
![പാലാ ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിരക്കില്‍ ജോസ് ടോം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4316334-thumbnail-3x2-pala-election.jpg)
കോട്ടയം: എല്‍.ഡി.എഫിന് പിന്നാലെ പാലാ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും. ഇന്ന് രാവിലെ ഭരണങ്ങാനം അല്‍ഫോന്‍സാ പള്ളിയിലെത്തി പ്രാര്‍ഥനയോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. പിന്നീട് പാലായില്‍ കെ. എം. മാണിയുടെ കബറിടത്തില്‍ എത്തി. തുടര്‍ന്ന് കെ. എം. മാണിയുടെ കരിങ്ങോഷക്കല്‍ വീട്ടിലെത്തി മാണിയുടെ കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ഥിച്ച ശേഷം പാലാ ബിഷപ്പ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങട്ടിലിനെ നേരില്‍ കണ്ടു. നാളെ മുതല്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള കണ്‍വന്‍ഷനുകളില്‍ ശ്രദ്ധ നല്‍കാനാണ് യു.ഡി.എഫ് തീരുമാനം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ പഞ്ചായത്തുകള്‍ കണ്‍വന്‍ഷനുകള്‍ ആരംഭിച്ചു. ഇന്നലെയാണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് ടോമിനെ പ്രഖ്യാപിച്ചത്.
TAGGED:
ജോസ് ടോം പ്രചരണം ആരംഭിച്ചു.