കേരളം

kerala

ETV Bharat / city

പ്രചാരണം കൊഴുപ്പിക്കാന്‍ എന്‍.ഡി.എ; ദേശീയ നേതാക്കൾ പാലായില്‍ - ബി.ജെ.പി ദേശീയ നേതാക്കളടക്കം പാലായില്‍ എന്‍. ഹരിക്ക് വേണ്ടി പ്രചാരണം നടത്തും

റബ്ബര്‍ വ്യവസായത്തിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലും ജനക്ഷേമ പ്രവര്‍ത്തനങ്ങളും എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍. ഹരിക്ക് അനുകൂലമാകും. ബി.ജെ.പി ദേശീയ നേതാക്കളടക്കം പാലായില്‍ എന്‍. ഹരിക്ക് വേണ്ടി പ്രചാരണം നടത്തും.

പ്രചാരണം കൊഴുപ്പിക്കാന്‍ എന്‍.ഡി.എ

By

Published : Sep 14, 2019, 6:50 PM IST

Updated : Sep 14, 2019, 8:44 PM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എന്‍.ഡി.എ നേതൃയോഗം പാലായില്‍ ചേര്‍ന്നു. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ് യോഗം ഉദ്ഘാടനം ചെയ്തു. പ്രചാരണം കൊഴുപ്പിക്കുന്നതിനായി ബി.ജെ.പി ദേശീയ നേതാക്കളടക്കം പാലായില്‍ എത്തുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പി. ശ്രീശന്‍ പറഞ്ഞു. അടുത്ത ദിവസം മുതല്‍ പ്രചാരണം കൂടുതല്‍ ശക്തിപ്പെടുത്താനാണ് എന്‍.ഡി.എ ശ്രമം.

പ്രചാരണം കൊഴുപ്പിക്കാന്‍ എന്‍.ഡി.എ; ദേശീയ നേതാക്കൾ പാലായില്‍

വളരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രചാരണത്തില്‍ മുന്നിലെത്താന്‍ സാധിച്ചെന്നാണ് എന്‍.ഡി.എയുടെ വിലയിരുത്തല്‍. എന്നാല്‍ പ്രചാരണ ശൈലിയില്‍ നേരിയ മാറ്റം വരുത്തണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് പതിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയ സാധ്യത കാണുന്നതായി പി.സി. തോമസ് പറഞ്ഞു. റബ്ബര്‍ വ്യവസായത്തിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലും ജനക്ഷേമ പ്രവര്‍ത്തനങ്ങളും എന്‍. ഹരിക്ക് അനുകൂലമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേന്ദ്ര മന്ത്രി വി. മുരളീധരന്‍, അഖിലേന്ത്യ സെക്രട്ടറി സുനില്‍ ഗവതേക്കര്‍ , സുരേഷ് ഗോപി എം.പി, അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങിയ പ്രമുഖര്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍. ഹരിക്ക് വേണ്ടി വരും ദിവസങ്ങളില്‍ പ്രചാരണത്തിനിറങ്ങും. നിലവില്‍ നിയോജക മണ്ഡല പര്യടനത്തിലാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍. ഹരി.

Last Updated : Sep 14, 2019, 8:44 PM IST

ABOUT THE AUTHOR

...view details