കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാർഥി. കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി ജോസ് ടോം പുലിക്കുന്നേല്‍ പാലായില്‍ യുഡിഎഫിനായി ജനവിധി തേടും. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അവസാന മണിക്കൂറുകളിൽ വരെ നിഷ ജോസ് കെ മാണിയുടെ പേരായിരുന്നു മുഴങ്ങിയിരുന്നത്. എന്നാൽ പ്രഖ്യാപനം വന്നപ്പോള്‍ പട്ടികയിൽ പോലും ഇല്ലാത്ത പേരാണ് ഏഴംഗ സമിതി പാർട്ടിക്ക് കൈമാറിയത്. ജോസ് ടോമിന്‍റെ പൊതുസ്വീകാര്യതയും വിജയസാധ്യതയുമടക്കം യുഡിഎഫ് നേതാക്കൾ ചർച്ച ചെയ്തു. പിജെ ജോസഫ് ശക്തമായി എതിർത്തെങ്കിലും നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചു. ജോസഫും ജോസ് കെ മാണിയും ഉള്‍പ്പടെ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ രമേശ് ചെന്നിത്തലയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
ജോസ് ടോം പുലിക്കുന്നേല്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി - പാലായില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാർഥി
സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ എതിര്‍പ്പുമായി പിജെ ജോസഫ്. വിജയസാധ്യതയിൽ സംശയമുണ്ട്.രണ്ടില ചിഹ്നം വേണ്ടെന്ന് സ്ഥാനാർഥി തന്നെ പറഞ്ഞതിനാൽ അക്കാര്യത്തിൽ പ്രസക്തിയില്ലെന്നും ജോസഫ്
എന്നാൽ ചിഹ്നം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ജോസഫ്. ചിഹ്നത്തിന്‍റെ കാര്യത്തിൽ നിയമവശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. രണ്ടില ചിഹ്നം ലഭിച്ചില്ലെങ്കിലും വിജയം സുനിശ്ചിതമാണെന്ന് സ്ഥാനാര്‍ഥി ജോസ് ടോം പറഞ്ഞു. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് യുഡിഎഫ് നേതാക്കള്‍ ഉറപ്പിച്ച് പറയുമ്പോള്‍ വിജയസാധ്യതയിൽ സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ജോസഫിന്‍റെ പ്രതികരണം. കൂടാതെ രണ്ടില ചിഹ്നം വേണ്ടെന്ന് സ്ഥാനാർഥി തന്നെ പറഞ്ഞതിനാൽ അക്കാര്യത്തിൽ പ്രസക്തിയില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. പ്രചാരണത്തില്‍ ഏറെ മുന്നിലുള്ള എല്‍ഡിഎഫിനൊപ്പമെത്താന്‍ ശക്തമായ പ്രചാരണ പരിപാടികളും യുഡിഎഫ് ആരംഭിച്ച് കഴിഞ്ഞു.
TAGGED:
നിഷ ജോസ് കെ മാണി