കോട്ടയം :പാലാ ബിഷപ്പിന്‍റെ പ്രസ്‌താവനയെ മുഖ്യമന്ത്രി ആദ്യം അനുകൂലിച്ചെന്നും പിന്നീട് തിരുത്തി പറഞ്ഞെന്നും പി.സി ജോര്‍ജ്. ഇത് കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായിക്ക് എസ്.ഡി.പി.ഐക്കാരെ പേടിയാണ്. പാലാ ബിഷപ്പ് വിശദമായ പഠനത്തിലൂടെയും വിശ്വാസികൾ നൽകിയ പരാതികളുടെയും അടിസ്ഥാനത്തിലാണ് ഉപദേശം നൽകിയതെന്നും പി.സി ജോർജ് പറഞ്ഞു.
പാലാ ബിഷപ്പിന്‍റെ പ്രസ്‌താവന: മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം അപമാനകരമെന്ന് പി.സി ജോർജ് ALSO READ: ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഗോഡൗണില്‍ പൊട്ടിത്തെറി, രണ്ട് മരണം
ഇതുവരെ കേരളത്തിൽ റിപ്പോർട്ട് ചെയ്‌ത എൻഐഎ കേസുകളുടെ വിശദാംശങ്ങൾ നിരത്തിയായിരുന്നു ജോർജിന്‍റെ വാർത്താസമ്മേളനം. നർക്കോട്ടിക്, ലൗജിഹാദ് വിഷയങ്ങളില്‍ പാലാ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച ജോസ് കെ മാണി മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്‌താവനയെ തുടർന്ന് മുന്നണിയില്‍ നിന്ന് രാജിവച്ച് പുറത്തുവരണം.
അധികാരത്തിനായി സഭയെ തള്ളി പറയുന്നത് ശരിയാണോ എന്നത് ജോസ് കെ മാണി ആലോചിക്കണമെന്നും പി.സി ജോർജ് കോട്ടയത്ത് പറഞ്ഞു.
ലൗ ജിഹാദിനേക്കാൾ യുവത്വത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാപിച്ചുകൊണ്ടിരിക്കുന്ന നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.