കേരളം

kerala

ETV Bharat / city

'ജോർജ് എം തോമസ് പറഞ്ഞത് യാഥാർഥ്യം' ; ലൗ ജിഹാദ് ഉണ്ടെന്ന കാര്യം നിഷേധിക്കാനാവില്ലെന്ന് പി.സി ജോർജ് - കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന കാര്യം നിഷേധിക്കാനാവില്ലെന്ന് പി.സി ജോർജ്

ജോർജ് എം തോമസിനെതിരെ പിണറായി വിജയൻ എന്ത് നടപടിയാണെടുക്കാൻ പോകുന്നതെന്ന് അറിയണമെന്ന് പി.സി ജോർജ്

p c george about love jihad in kerala  ജോർജ് എം തോമസ് പറഞ്ഞത് യാഥാർഥ്യമെന്ന് പിസി ജോർജ്  ലൗ ജിഹാദ് ഉണ്ടെന്ന കാര്യം നിഷേധിക്കാനാവില്ലെന്ന് പി.സി ജോർജ്  കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന കാര്യം നിഷേധിക്കാനാവില്ലെന്ന് പി.സി ജോർജ്  love jihad controversy
ജോർജ് എം തോമസ് പറഞ്ഞത് യാഥാർഥ്യം; ലൗ ജിഹാദ് ഉണ്ടെന്ന കാര്യം നിഷേധിക്കാനാവില്ലെന്ന് പി.സി ജോർജ്

By

Published : Apr 13, 2022, 4:27 PM IST

കോട്ടയം :ജോർജ്.എം.തോമസിന്‍റെ പ്രസ്‌താവനയോടെ കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന കാര്യം നിഷേധിക്കാനാവില്ലെന്ന് വ്യക്തമായിരിക്കുകയാണെന്ന് പി.സി ജോർജ്. ജോർജ്.എം.തോമസ് പറഞ്ഞത് യാഥാർഥ്യം മാത്രമാണെന്നും സമുദായങ്ങളെ തമ്മിൽ തല്ലിക്കുന്ന നിലപാട് സി.പി.എമ്മിനെ അപകടത്തിലാക്കുമെന്നും പി.സി ജോർജ് പറഞ്ഞു.

ലൗ ജിഹാദ് എന്ന വാചകം പ്രസംഗത്തിൽ ഉപയോഗിച്ചതിന് പാലാ ബിഷപ്പിനെതിരെ പിണറായി വിജയൻ കേസെടുത്തിരുന്നു. ഇപ്പോൾ ജോർജ് എം തോമസിനെതിരെ എന്ത്‌ നടപടിയാണെടുക്കാൻ പോകുന്നതെന്ന് അറിയണമെന്നും പി.സി ജോർജ് പറഞ്ഞു

ജോർജ് എം തോമസ് പറഞ്ഞത് യാഥാർഥ്യം; ലൗ ജിഹാദ് ഉണ്ടെന്ന കാര്യം നിഷേധിക്കാനാവില്ലെന്ന് പി.സി ജോർജ്

പാർട്ടി കോൺഗ്രസോടുകൂടി സി.പി.എം ഇല്ലാതായിരിക്കുകയാണ്. കെ റെയിലിനെ ആദ്യം എതിർത്ത സീതാറാം യെച്ചൂരി ഇപ്പോൾ നിലപാട് മാറ്റിയത് റെയിലിന്‍റെ കമ്മിഷൻ പാർട്ടിക്ക് കിട്ടുമെന്നതിനാലാണെന്നും ജോർജ് ആരോപിച്ചു. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ബദൽ ഉണ്ടാക്കുന്നതിൽ സി.പി.എമ്മും കോൺഗ്രസും പരാജയപ്പെട്ടെന്നും ജോർജ് പരിഹസിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details