കോട്ടയം: ഓർത്തഡോക്‌സ്, യാക്കോബായ പള്ളി തർക്കം നിലവിലുള്ള പള്ളികളിൽ ഹിത പരിശോധന നടത്തണമെന്ന് നിയമ പരിഷ്‌കരണ കമ്മിഷൻ. ഇത് സംബന്ധിച്ച് ശുപാർശ സർക്കാരിന് കൈമാറിയെന്ന് ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. ഓരോ പള്ളിയിലും ദൂരിപക്ഷമുള്ളവർക്ക് പള്ളികൾ വിട്ട് നൽകണമെന്ന ശുപാർശയാണ് നൽകിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഹിതപരിശോധനയിൽ ഭൂരിപക്ഷമുള്ളവർക്ക് പള്ളിയിൽ തുടരാം'
ന്യൂനപക്ഷങ്ങൾ മറ്റ് പള്ളിയിലേക്ക് മാറുകയോ അതേ പള്ളികളിൽ തുടരുകയോ ചെയ്യാം. സുപ്രീം കോടതി വിധി മറികടക്കാൻ നിയമ നിർമാണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധികൊണ്ട് ഒരു വിഭാഗത്തിന് പള്ളികൾ നഷ്‌ടമാകുന്നുണ്ട്. വിധി പൂർണമായും നടപ്പാക്കാനുള്ള മാർഗമാണ് ഹിതപരിശോധനയെന്നും അദ്ദേഹം വ്യക്തമാക്കി.
പള്ളിത്തർക്കങ്ങൾ ഹിതപരിശോധനയിലൂടെ പരിഹരിക്കണമെന്ന് ജസ്റ്റിസ് കെ ടി തോമസ് അതേ സമയം ഈ നിർദേശം ഓർത്തഡോക്‌സ് വിഭാഗം ഈ നിർദേശം തള്ളിക്കളഞ്ഞു. പള്ളിത്തർക്കത്തിൽ ഹിതപരിശോധന നടത്തേണ്ടെന്ന് സഭ അറിയിച്ചു. ഹിതപരിശോധന വിഘടനവാദം പ്രോത്സാഹിപ്പിക്കലാണെന്നും നിർദേശം ഭരണഘടനയേയും സുപ്രീം കോടതിയേയും വെല്ലുവിളിക്കുന്നതാണെന്നും ഡോ. സഖറിയാസ് മാർ അപ്രേം പറഞ്ഞു.
ALSO READ:'ഖേൽരത്നയില്‍ ഏറെ അഭിമാനം'; സ്കൂളുകളിൽ ഹോക്കിയെത്തിക്കുന്നതാണ് ആലോചനയിലെന്ന് പിആര്‍ ശ്രീജേഷ്