കോട്ടയം:ബസ് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെള്ളൂർ തെക്കേക്കൂറ്റ് അന്നമ്മ ചെറിയാൻ (85) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച മണർകാട് പള്ളിക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഇവർ ബസിൽ കയറുന്നതിനിടെ ബസ് മുമ്പോട്ട് എടുക്കുകയും അന്നമ്മ ബസിനടിയിലാവുകയുമായിരുന്നു.
ബസ് അപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു - കോട്ടയം വാര്‍ത്തകള്‍
വെള്ളിയാഴ്ച്ച മണർകാട് പള്ളിക്ക് സമീപത്തുവച്ചുണ്ടായ അപകടത്തില്‍ വയോധികയുടെ ഇരു കാലുകളിലൂടെയും ബസിന്‍റെ പിൻചക്രം കയറിയിറങ്ങിയിരുന്നു
ബസ് അപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു
അന്നമ്മയുടെ ഇരു കാലുകളിലൂടെയും ബസിന്‍റെ പിൻചക്രം കയറിയിറങ്ങി. അപകടത്തിൽ പൂർണ്ണമായും തകർന്ന ഒരു കാൽ മുറിച്ച് നീക്കിയിരുന്നു. വാതില്‍ അടയ്‌ക്കാതെ ബസ് മുമ്പോട്ട് എടുത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. അപകടമുണ്ടാക്കിയ ബസ് മണർകാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.