കോട്ടയം: രാവിലെ പ്രഭാതസവാരിക്കിറങ്ങിയ 70കാരനെ കാണാതായി. ചെവ്വാഴ്‌ച രാവിലെ നടക്കാനാറിങ്ങിയ വൃദ്ധനെയാണ് കാണാതായത്. തെള്ളകം കാരിത്താസ് വെള്ളാരംകാലായില്‍ കുഞ്ഞുമോനെയാണ് കാണാതായത്.
രാവിലെ ഒന്‍പത് മണിയോടെ നടക്കാനായി കവലയിലേക്കിറങ്ങും. സാധാരണ ദിവസങ്ങളിൽ രാവിലെയും വൈകിട്ടും അച്ഛൻ പുറത്തുപോകാറുണ്ടെന്നും ചെറിയ രീതിയിൽ ഓർമക്കുറവുണ്ടെന്നും മക്കൾ പറഞ്ഞു. വൈകുന്നേരത്തോടെ കുഞ്ഞുമോൻ വീട്ടിലെത്താതായപ്പോഴാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.
കാണാതാകുമ്പോള്‍ നീല ലുങ്കിയും ഇളംനീല ഷര്‍ട്ടുമായിരുന്നു വേഷം. കുഞ്ഞുമോനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ക്ക് താഴെക്കാണുന്ന നമ്പരുകളിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കാം.