കോട്ടയം:ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാടിനെ പിന്തുണച്ച് എൻഎസ്എസ്. നിയമസഭയില്‍ ബില്ല് കൊണ്ടുവരാൻ യുഡിഎഫ് നടത്തിയ ശ്രമങ്ങള്‍ അംഗീകരിക്കുന്നു. വിശ്വാസ സംരക്ഷണത്തിന് യുഡിഎഫ് സ്വീകരിച്ച നിലപാട് വ്യക്തമാക്കിയതില്‍ സന്തോഷമുണ്ടെന്നും വാര്‍ത്താക്കുറിപ്പിലൂടെ എൻഎസ്എസ് വ്യക്തമാക്കി.
ശബരിമല; യുഡിഎഫ് നിലപാടില്‍ സന്തോഷമെന്ന് എൻഎസ്എസ് - എൻഎസ്എസ് വാര്‍ത്തകള്‍
വിശ്വാസ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്ന് എൻഎസ്എസ് എന്ന് വാര്‍ത്താക്കുറിപ്പ്.
ശബരിമല; യുഡിഎഫ് നിലപാടില്‍ സന്തോഷമെന്ന് എൻഎസ്എസ്
ശബരിമല വിഷയത്തില്‍ എൻഎസ്എസിന്‍റെ നിലപാടിനെ പലരും ദുര്‍വ്യാഖ്യാനം ചെയ്യുകയും, രാഷ്‌ട്രീയമായി തങ്ങള്‍ക്ക് അനുകൂലമാക്കാനും പലരും ശ്രമിക്കുന്നുണ്ടെന്നും എൻഎസ്എസ് ആരോപിക്കുന്നു. വിശ്വാസ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ എൻഎസ്എസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. അതിന് പിന്നില്‍ ഒരു രാഷ്‌ട്രീയവുമില്ലെന്നും എൻഎസ്എസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.