കോട്ടയം:അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് എന്‍എസ്എസ് സംഭാവന നൽകി. ഏഴ് ലക്ഷം രൂപയാണ് എന്‍എസ്എസ് സംഭാവനയായി നല്‍കിയത്. പണം ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും വിശ്വാസത്തിന്‍റെ ഭാഗമായിട്ടാണ് പണം കൈമാറിയതെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
അയോധ്യ രാമക്ഷേത്ര നിർമാണം; എൻഎസ്എസ് ഏഴ് ലക്ഷം രൂപ സംഭാവന നല്‍കി - ജി സുകുമാരന്‍ നായര്‍
വിശ്വാസത്തിന്‍റെ ഭാഗമായിട്ടാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയതെന്ന് എൻഎസ്എസ് വ്യക്തമാക്കി.
അയോധ്യ രാമക്ഷേത്ര നിർമാണം; സംഭവാന നൽകി എൻഎസ്എസ്
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്‍എസ്എസ് നിന്നത്. അതേ വിശ്വാസത്തിന്‍റെ ഭാഗമായിട്ടാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയത്. അയോധ്യയും രാമക്ഷേത്രവുമെല്ലാം വിശ്വാസത്തിന്‍റെ ഭാഗമാണ്. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എന്‍എസ്എസ് വ്യക്തമാക്കി.