കേരളം

kerala

ETV Bharat / city

അവിശ്വാസപ്രമേയം; പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ട് ജനപക്ഷം - ജനപക്ഷം

വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയാന്‍ സിപിഎം കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നുവെന്നാണ് യുഡിഎഫ് നിലപാട്.

അവിശ്വാസപ്രമേയം:പഞ്ചായത്ത് ഭരണം നഷ്ട്ടപ്പെട്ട് ജനപക്ഷം

By

Published : Jun 17, 2019, 5:43 PM IST

കോട്ടയം: പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടപ്പെട്ട് ജനപക്ഷം. സിപിഎം കൊണ്ടുവന്ന അവിശ്വാസത്തെ യുഡിഎഫ് അംഗങ്ങള്‍ പിന്തുണച്ചു. എന്‍ഡിഎ ബന്ധത്തെ തുടര്‍ന്ന് ശക്തികേന്ദ്രത്തില്‍ തന്നെ ലഭിച്ച തിരിച്ചടി ജനപക്ഷത്തിന് കനത്ത ആഘാതമാണ്. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ എട്ട് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒരു കേരള കോണ്‍ഗ്രസ് അംഗവും പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. നാല് ജനപക്ഷ അംഗങ്ങളില്‍ ജിസോയി, അനില്‍കുമാര്‍ എന്നിവര്‍ പഞ്ചായത്തിലെത്തിയെങ്കിലും ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നു. വിശ്വാസികള്‍ക്കും വിശ്വാസത്തിനുമൊപ്പം നിലനിന്ന പാര്‍ട്ടിയെ അവിശുദ്ധ കൂട്ടുകെട്ടിലൂടെ പുറത്താക്കുകയായിരുന്നുവെന്നായിരുന്നു ജനപക്ഷത്തിന്‍റെ പ്രതികരണം. എന്നാല്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയാന്‍ സിപിഎം കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നുവെന്നാണ് യുഡിഎഫ് നിലപാട്.

ABOUT THE AUTHOR

...view details