കോട്ടയം:ഈരാറ്റുപേട്ട നഗരസഭയില്‍ യു.ഡി.എഫിന്‍റെ മൂന്നാമത് അവിശ്വാസപ്രമേയം ശനിയാഴ്‌ച ചര്‍ച്ചചെയ്യും. സി.പിഎം സ്വതന്ത്രനായി വിജയിച്ചശേഷം യു.ഡി.എഫ് പിന്തുണയോടെ ചെയര്‍മാനായ വി.കെ കബീറിനെതിരെയാണ് ഇത്തവണത്തെ അവിശ്വാസം.
ഈരാറ്റുപേട്ട നഗരസഭയില്‍ മൂന്നാം അവിശ്വാസപ്രമേയവുമായി യുഡിഎഫ്
ചെയര്‍മാന്‍ പദവി നല്‍കിയ അതേ യുഡിഎഫ് തന്നെയാണിപ്പോള്‍ കബീറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്
നഗരസഭാ വക സ്ഥലത്തെ ലക്ഷങ്ങള്‍ വിലമതിക്കുന്ന തടി മാനദണ്ഡങ്ങള്‍ പാലിക്കാതെ വെട്ടി കടത്തിയെന്നാരോപിച്ചാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. ചെയര്‍മാന്‍ പദവി നല്‍കിയ അതേ യുഡിഎഫ് തന്നെയാണിപ്പോള്‍ കബീറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 28 അംഗ കൗണ്‍സിലില്‍ 12 പേരാണ് പ്രമേയത്തില്‍ ഒപ്പിട്ടിരിക്കുന്നത്. അവിശ്വാസം പാസാകണമെങ്കില്‍ 15 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. 28 അംഗ കൗണ്‍സിലില്‍ യുഡിഎഫ് 12, എല്‍ഡിഎഫ് - എട്ട്, ജനപക്ഷം -നാല് , എസ്‌ഡിപിഐ - നാല് എന്നിങ്ങനെയാണ് കക്ഷി നില. സിപിഎം പിന്തുണയയോടെ ജയിച്ചിട്ടും കോണ്‍ഗ്രസിനൊപ്പം പോയ കബീറിനെതിരെയുള്ള പ്രമേയത്തെ സിപിഎം അനുകൂലിക്കാനാണ് സാധ്യത. കൂറ് മാറ്റ നിരോധന നിയമമനുസരിച്ച് കബീറിനെതിരെ പരാതി നല്‍കിയ സിപിഎം, തടി വെട്ട് സംഭവത്തില്‍ കബീറിനെതിരെ നടപടി ആവശ്യപെടുകയും ചെയ്‌തിരുന്നു.