കോട്ടയം: മുന്നു ദിവസം പ്രായമുളള നവജാത ശിശുവിനെ ബക്കറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് കസ്റ്റഡിയിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് മുക്കാലി റോഡിലുള്ള വാടക വീട്ടില്‍ താമസിക്കുന്ന സുരേഷിന്‍റെ ഭാര്യ നിഷയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെയാണ് കുഞ്ഞിനെ വീട്ടിലെ മുറിക്കുള്ള ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിക്ക് അനക്കമില്ലാത്തതിനാൽ ബക്കറ്റിലിട്ടുവെന്ന് ഇവരുടെ മുത്ത മകൾ അയൽക്കാരോട് പറഞ്ഞതോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. തുടർന്ന് പൊലീസും പഞ്ചായത്ത് അംഗങ്ങളും അടക്കമുള്ളവർ ഇവരുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ ബക്കറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദമ്പതികളുടെ ആറാമത്തെ കുട്ടിയാണിത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് കുട്ടിയെ പ്രസവിച്ചതെന്ന് ഭര്‍ത്താവ് സുരേഷ് പറയുന്നു. താന്‍ രാവിലെ പണിക്കു പോകുമ്പോള്‍ ഈ കുട്ടി ആരോഗ്യത്തോടെ ഭാര്യ നിഷയോടൊപ്പം കണ്ടിരുന്നുവെന്ന് സുരേഷ് പറയുന്നു.