കേരളം

kerala

ETV Bharat / city

കോട്ടയം മെഡിക്കല്‍ കോളജിന് പുതിയ മുഖം: ഉദ്‌ഘാടനം 22ന് - കോട്ടയം മെഡിക്കല്‍ കോളജ് വാര്‍ത്തകള്‍

134.45 കോടി രൂപ മുതൽ മുടക്കിൽ നിർമിക്കുന്ന സർജിക്കൽ ബ്ലോക്കിന്‍റെ ശിലാസ്ഥാപനമാണ് പ്രധാനം.

Kottayam Medical College news  kottayama news  New buildings in kottayam medical collage  കോട്ടയം മെഡിക്കല്‍ കോളജ് വാര്‍ത്തകള്‍  കോട്ടയം വാര്‍ത്തകള്‍
കോട്ടയം മെഡിക്കല്‍ കോളജില്‍ കോടികളുടെ നിര്‍മാണ പ്രവൃത്തികള്‍; ഉദ്‌ഘാടനം 22ന്

By

Published : Sep 21, 2020, 7:19 PM IST

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ശിലാസ്ഥാപന കർമ്മവും പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ 22 ന് നിര്‍വഹിക്കും. 134.45 കോടി രൂപ മുതൽ മുടക്കിൽ നിർമിക്കുന്ന സർജിക്കൽ ബ്ലോക്കിന്‍റെ ശിലാസ്ഥാപനമാണ് പ്രധാനം. എട്ട് നിലകളിലായി 400 കിടക്കകളും 14 അധുനിക ഓപ്പറേഷൻ തിയറ്ററുകളും, 54 ഐ.സി.യു കിടക്കകളും, സി.ടി സ്‌കാൻ, എം.ആർ.ഐ സ്‌കാൻ, അൾട്രാ സൗണ്ട് സ്‌കാൻ തുടങ്ങിയവയെല്ലാം അടങ്ങുന്ന റേഡിയോളജി സ്യൂട്ട് എന്നിവയെല്ലാം സർജിക്കൽ ബ്ലോക്കിന്‍റെ ഭാഗമായെത്തും. മൂന്ന് കോടി രൂപ മുതൽ മുടക്കിൽ ആശുപത്രിയിലെ മരുന്നുകളും മറ്റു സാധനങ്ങളും സൂക്ഷിച്ച് വയ്ക്കാൻ നിർമിക്കുന്ന മെഡിക്കൽ ആൻഡ് സർജിക്കൽ സ്റ്റാറിന്‍റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിക്കും.

ആശുപത്രിയിൽ ഇതിനോടകം പൂർത്തിയാക്കിയ 12.10 കോടിയുടെ റസിഡൻഷൻ കോട്ടേഴ്‌സ്, എം.ബി.ബി.എസ് വിദ്യാർഥിനികൾക്കായുള്ള ഹോസ്റ്റൽ, നെറ്റിവ് പ്രഷർ ഐ.സി.യു, പുതിയ ശൗചാലയ സമുച്ചയം തുടങ്ങിയ അഞ്ച് പദ്ധതികളുടെ ഉദ്ഘാടന കർമ്മവും മുഖ്യമന്ത്രി നിർവഹിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം. ഏറ്റുമാനൂർ എം.എൽ.എ സുരേഷ് കുറുപ്പ്, കോട്ടയം എം.പി തോമസ് ചാഴിക്കാടൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം ജനറൽ ആശുപത്രിയിൽ. 2.5 കോടി രൂപ ചിലവഴിച്ച് അധുനിക സജീകരണങ്ങളോടെ നവീകരിച്ച ഔട്ട് പേഷ്യന്‍റ്- അത്യാഹിത വിഭാഗങ്ങളുടെയും, ജില്ലാ പഞ്ചായത്ത് 2.3 കോടി രൂപ ചിലവിട്ട് സ്ഥാപിച്ച ഡിജിറ്റൽ മാമോഗ്രഥി യൂണിറ്റിന്‍റെയും ഉദ്ഘാടനം 22ന് ആരോഗ്യ മന്തി കെ.കെ ശൈലജ നിര്‍വഹിക്കും. വീഡിയോ കോൺഫറൺസ് വഴിയാണ് ഉദ്ഘാടനം. ചടങ്ങിൽ തിരുവഞ്ചൂർ രാധകൃഷ്‌ണൻ എം.എൽ.എ ഡിജിറ്റൽ മോമോഗ്രഫി യൂണിറ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കുളത്തിങ്കലിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജോസ് കെ.മാണി എം.പി, ജില്ലാ കലക്ടർ എം.അഞ്ജന, മുൻസിപ്പൽ ചെയർപ്പേഴ്‌സൺ പി.ആർ സോന തുടങ്ങിയവർ പങ്കെടുക്കും.

ABOUT THE AUTHOR

...view details