കേരളം

kerala

ETV Bharat / city

മാണി സി കാപ്പന്‍ വഞ്ചിച്ചെന്ന് എൻസിപി കോട്ടയം ജില്ലാ നേതൃത്വം - എന്‍സിപി മാണി സി കാപ്പന്‍

രാഷ്ട്രീയ മര്യാദയുടെ പേരിൽ മാണി സി കാപ്പന്‍ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും പാര്‍ട്ടി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

ncp kottayam district  ncp kottayam  ncp against mani c kappan  എൻസിപി കോട്ടയം  മാണി സി കാപ്പനെതിരെ എന്‍സിപി  സുഭാഷ് പുഞ്ചക്കോട്ടിൽ എന്‍സിപി  മാണി സി കാപ്പന്‍ എല്‍ഡിഎഫ്  എന്‍സിപി മാണി സി കാപ്പന്‍  subhash punjakkottil ncp
മാണി സി കാപ്പന്‍ വഞ്ചിച്ചെന്ന് എൻസിപി കോട്ടയം ജില്ലാ നേതൃത്വം

By

Published : Feb 13, 2021, 3:50 PM IST

Updated : Feb 13, 2021, 4:36 PM IST

കോട്ടയം: സ്വന്തം താൽപര്യം നിലനിർത്താൻ മാണി സി കാപ്പൻ പാർട്ടിയെയും മുന്നണിയെയും വഞ്ചിച്ചുവെന്ന് എൻസിപി ജില്ലാ നേതൃത്വം. രാഷ്ട്രീയ മര്യാദയുടെ പേരിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. മാണി സി കാപ്പൻ പോയതുകൊണ്ട് എൻസിപിക്കോ, എൽഡിഎഫിനോ കോട്ടയം ജില്ലയിൽ ഒരു ക്ഷീണവും ഉണ്ടാകില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ പറഞ്ഞു.

മാണി സി കാപ്പന്‍ വഞ്ചിച്ചെന്ന് എൻസിപി കോട്ടയം ജില്ലാ നേതൃത്വം

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കൂട്ടായ്മ കൊണ്ടാണ് മാണി സി കാപ്പൻ പാലായിൽ വിജയിച്ചത്. അല്ലാതെ അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കഴിവ് കൊണ്ടല്ല. ജില്ലയിൽനിന്നും നാമമാത്രമായ ചില ആളുകൾ വ്യക്തി താൽപര്യം മുൻനിർത്തി കാപ്പനോടൊപ്പം പോയതല്ലാതെ എൻസിപി ജില്ലാ കമ്മിറ്റിയിൽ ഒരു കോട്ടവും ഉണ്ടായിട്ടില്ല. സംഘടനാപരമായി ഒരു ബോധവുമില്ലാത്ത സിനിമാക്കാരന്‍റേയും ബിസിനസുകാരന്‍റെയും ശൈലിയാണ് മാണി സി കാപ്പനുള്ളത്. ജില്ലാ പ്രസിഡന്‍റും ഒരു ബ്ലോക്ക് പ്രസിഡന്‍റും ഒരു ജില്ലാ ഭാരവാഹിയും മാത്രമാണ് പാർട്ടിയിൽ നിന്നും പോയതെന്നും സുഭാഷ് പുഞ്ചക്കോട്ടിൽ പറഞ്ഞു.

Last Updated : Feb 13, 2021, 4:36 PM IST

ABOUT THE AUTHOR

...view details