കോട്ടയം: എല്ലാ ബ്ളോക്ക് പ്രസിഡന്‍റുമാരും മാണി സി. കാപ്പനൊപ്പം നാളെ പാലായിലെ യോഗത്തിൽ പങ്കെടുക്കുമെന്ന് എൻസിപി ജില്ലാ പ്രസിഡന്‍റ് സാജു എം. ഫിലിപ്പ്. കോട്ടയത്ത് മാണി സി. കാപ്പനെതിരെ വാർത്ത സമ്മേളനം നടത്തിയ എൻസിപി നേതാക്കൾക്ക് മറുപടി നൽകുകയായിരുന്നു സാജു എം. ഫിലിപ്പ്.
ബ്ലോക്ക് പ്രസിഡന്‍റുമാര്‍ കാപ്പനൊപ്പമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് - എൻസിപി വാര്‍ത്തകള്‍
മാണി സി. കാപ്പനെതിരെ വാർത്ത സമ്മേളനം നടത്തിയ എൻസിപി നേതാക്കൾക്ക് മറുപടി നൽകുകയായിരുന്നു സാജു എം. ഫിലിപ്പ്.
ബ്ലോക്ക് പ്രസിഡന്‍റുമാര്‍ കാപ്പനൊപ്പമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ്
മാണി സി. കാപ്പൻ ഏകപക്ഷീയമായാണ് തീരുമാനം എടുത്തതെന്ന വാർത്ത തെറ്റാണെന്നും എൻസിപിക്ക് ജില്ലയിലുള്ള എംഎൽഎ വേണ്ടെന്ന് വച്ചവരാണ് എതിർ ഭാഗത്തുള്ളവരെന്നും പാലായിൽ മാണി സി. കാപ്പനെതിരായി പ്രകടനം നടത്തിയതിൽ പാലാക്കാരായ ആരും ഉണ്ടായിരുന്നില്ലയെന്നും കോട്ടയത്ത് നിന്നും ചില നേതാക്കൾ പോയാണ് പ്രകടനം നടത്തിയതെന്നും സാജു ഫിലിപ്പ് പരിഹസിച്ചു. മാണി സി. കാപ്പനെ സിനിമാക്കാരനെന്ന് പറഞ്ഞ് ആക്ഷേപിച്ചത് തെറ്റായി പോയെന്നും സാജു പറഞ്ഞു.