കേരളം

kerala

ETV Bharat / city

നന്ദകുമാറിനെ പിരിച്ചു വിടണം; സമരത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഗവേഷക വിദ്യാർഥി

നിലവിലെ നടപടി കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി പ്രതികരിച്ചു.

നന്ദകുമാറിനെ വകുപ്പിൽ നിന്നും പിരിച്ചു വിടണം  ഗവേഷണ വിദ്യാർഥിയുടെ പരാതി  സമരത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഗവേഷക വിദ്യാർഥി  എം.ജി സർവകലാശാല  എം.ജി സർവകലാശാല വാർത്ത  നന്ദകുമാർ കളരിക്കൽ  നന്ദകുമാർ കളരിക്കൽ വാർത്ത  Nandakumar NEWS  RESEARCH STUDENT NEWS  mg university news  Nandakumar should be sacked from service news  Nandakumar should be sacked from service  RESEARCH STUDENT NEWS
നന്ദകുമാറിനെ വകുപ്പിൽ നിന്നും പിരിച്ചു വിടണം; സമരത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഗവേഷക വിദ്യാർഥി

By

Published : Nov 6, 2021, 5:49 PM IST

കോട്ടയം: നന്ദകുമാർ കളരിക്കലിനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗവേഷക വിദ്യാർഥി. നിലവിൽ സർവകലാശാലയുടെ ചുമതലയിൽ മാറ്റിയ നടപടി മുഖവിലക്കെടുക്കുന്നില്ലയെന്നും നന്ദകുമാറിനെതിരെ എന്ത് നിലപാടാണ് എടുത്തതെന്ന് വ്യക്തമായി അറിയണമെന്നും പരാതിക്കാരി പ്രതികരിച്ചു.

നന്ദകുമാർ കളരിക്കലിനെതിരെയുള്ള നടപടി കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്നും പരാതിക്കാരി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന്‍റെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും കൂടാതെ സാബു തോമസിനെ വൈസ് ചാൻസിലർ സ്ഥാനത്തു നിന്നും മാറ്റണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. സർക്കാർ നിർദേശം പരിഗണിച്ചാണ് നന്ദകുമാർ കളരിക്കലിനെ മാറ്റിയതെന്ന് സൂചന.

നന്ദകുമാർ വിദേശത്തായത് കൊണ്ടാണ് ചുമതലയിൽ നിന്ന് മാറ്റിയതെന്ന് വി.സി സാബു തോമസ് പറഞ്ഞിരുന്നു. ശനിയാഴ്‌ച നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് നന്ദകുമാറിനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത്.

READ MORE:അധ്യാപകനെ നീക്കി; ഗവേഷക വിദ്യാർഥി നിരാഹാര സമരം അവസാനിപ്പിച്ചേക്കും

ABOUT THE AUTHOR

...view details