കോട്ടയം: ലോക്ക് ഡൗണ്‍ മൂലം റിലീസ് ചെയ്ത ചിത്രങ്ങളുടെയെല്ലാം പ്രദര്‍ശനം അവസാനിപ്പിച്ചിട്ട് നാളുകള്‍ പിന്നിടുകയാണ്. എന്നാല്‍ ആര്‍പ്പുവിളിച്ച് ആരവങ്ങള്‍ മുഴക്കാന്‍ ആളില്ലാതെ സിനിമകള്‍ ദിവസവും പ്രദര്‍ശിപ്പിക്കുന്നുണ്ട് തിയേറ്റര്‍ ഉടമകള്‍... പൂര്‍ണമായും തിയേറ്ററുകള്‍ അടച്ചിട്ടാല്‍ ലോക്ക് ഡൗണിന് ശേഷം പ്രദര്‍ശനം നടത്താന്‍ പ്രൊജക്ടറുകളോ, ശബ്ദസംവിധാനങ്ങളോ ഉണ്ടാകില്ല എന്നതാണ് കാരണം. ദിവസവും ഇവ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ നശിച്ചുപോകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് രണ്ട് ദിവസം പിന്നിടുമ്പോള്‍ ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.
ആര്‍പ്പുവിളിക്കാന്‍ ആളില്ലെന്നേയുള്ളൂ... പ്രദര്‍ശനം മുടക്കാറില്ല - Movie theater owners crisis
പ്രദര്‍ശനം മുടങ്ങിയാല്‍ പ്രൊജക്ടറുകള്‍ക്കോ ശബ്ദസംവിധാനങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ആളുകളില്ലാതെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്
![ആര്‍പ്പുവിളിക്കാന്‍ ആളില്ലെന്നേയുള്ളൂ... പ്രദര്‍ശനം മുടക്കാറില്ല Movie theater owners crisis in kottayam district തീയേറ്റര്‍ ഉടമകള്‍ തീയേറ്റര്‍ പ്രദര്‍ശനം സിനിമാ പ്രദര്‍ശനം സിനിമാ മേഖല കൊവിഡ് പ്രതിസന്ധി Movie theater owners crisis theater owners crisis in kottayam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6923328-814-6923328-1587729735810.jpg)
ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 10നാണ് തീയേറ്ററുകള്‍ അടച്ചത്. എല്ലാ തിയേറ്ററുകളിലും യുഎഫ്ഒ സാറ്റലൈറ്റ് പ്രോജക്ടറാണ് ഉപയോഗിക്കുന്നത്. രണ്ട് ദിവസം കൂടുമ്പോഴെങ്കിലും ഒരു മണിക്കൂറെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് പ്രൊജക്ടര്‍ നിര്‍മാണ കമ്പനികള്‍ തിയേറ്റര്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഒപ്പം യുപിഎസ് ചാര്‍ജിങ്, സ്‌ക്രീന്‍ പരിശോധന, മോടിപിടിപ്പിക്കല്‍ ജോലികള്‍ എന്നിവയും നടക്കുന്നുണ്ട്. ഈസ്റ്റര്‍, വിഷു, റംസാന്‍ എന്നീ ഉത്സവകാലങ്ങളും ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററുകളിലെത്തുന്ന അവധിക്കാലവുമാണ് ലോക്ക് ഡൗണിലൂടെ തിയേറ്ററുകള്‍ക്ക് നഷ്ടമായിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി കേരളത്തില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ട ശേഷം ഏറ്റവും അവസാനം പ്രവര്‍ത്തനം ആരംഭിക്കുന്ന മേഖലകളില്‍ ഒന്നുകൂടിയായിരിക്കും തിയേറ്ററുകള്‍.