കോട്ടയം: ഓട്ടിസം ചികിത്സയ്ക്ക് എത്തുന്ന കുട്ടികൾക്കായി നിര്‍മിച്ച മിയാമി മള്‍ട്ടി സെന്‍സറി പാർക്ക് (kottayam miami multi sensory park) മന്ത്രി വി.എന്‍ വാസവന്‍ (Minister VN Vasavan inagurates miami park) ഉദ്‌ഘാടനം ചെയ്‌തു. അമ്മഞ്ചേരിയിലുള്ള കുട്ടികളുടെ ആശുപത്രി വളപ്പിലാണ് പാര്‍ക്കുള്ളത്. ഇന്ദ്രിയങ്ങളിലൂടെ കുട്ടികളുടെ പ്രതികരണ ശേഷി വളര്‍ത്തുന്ന പാര്‍ക്കാണ് (multi sensory park) കോട്ടയത്ത് നിര്‍മിച്ചത്.
ഒരേക്കർ സ്ഥലത്താണ് പൂച്ചെടികളും പൂമരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഗന്ധമുള്ള പൂക്കളുണ്ടാകുന്ന പാല, നാരകം, ചെമ്പകം തുടങ്ങിയ ചെടികള്‍ക്കാണ് ഉദ്യാനത്തിൽ മുൻഗണന നൽകിയിരിക്കുന്നത്. ചെറിയ മുളങ്കാടുകളും ശലഭോദ്യാനവും പാർക്കിന്‍റെ മാറ്റ് കൂട്ടുന്നു.