കോട്ടയം: കെ റെയിൽ പദ്ധതിയെ തകർക്കാൻ ഗൂഢശ്രമം നടക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ജനങ്ങളെ കോൺഗ്രസും ബിജെപിയും തെറ്റിദ്ധരിപ്പിയ്ക്കുന്നു. അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
കെ റെയിൽ പദ്ധതിയെ തകർക്കാൻ ഗൂഢശ്രമം; ചങ്ങനാശേരി അതിരൂപതയ്ക്ക് പദ്ധതിയോട് എതിര്‍പ്പില്ലെന്ന് സജി ചെറിയാന്‍ - ചങ്ങനാശേരി അതിരൂപത കെ റെയില്‍ സജി ചെറിയാന്‍
കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി സജി ചെറിയാന്‍ ആരോപിച്ചു
കെ റെയിൽ പദ്ധതിയെ തകർക്കാൻ ഗൂഢശ്രമം; ചങ്ങനാശേരി അതിരൂപതയ്ക്ക് പദ്ധതിയോട് എതിര്‍പ്പില്ലെന്ന് സജി ചെറിയാന്‍
പ്രാഥമിക സർവേയ്ക്ക് ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ചങ്ങനാശേരി അതിരൂപതയ്ക്ക് പദ്ധതിയോട് എതിർപ്പില്ല. ലേഖനത്തിൽ പ്രകടിപ്പിച്ചത് സഭയുടെ വികാരം മാത്രമെന്നും മന്ത്രി പറഞ്ഞു.
Also read: K Rail | നട്ടാശ്ശേരിയില്‍ വീണ്ടും കല്ലിട്ടു ; പിഴുതെറിഞ്ഞ് പ്രതിഷേധം