കേരളം

kerala

ETV Bharat / city

'ദുരന്തത്തിന് ആളെ വിട്ടുകൊടുക്കാതെ ജീവൻ രക്ഷിക്കുകയെന്നത് ലക്ഷ്യം'; കൂട്ടിക്കൽ സന്ദർശിച്ച് മന്ത്രി കെ രാജന്‍ - ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്ന് മന്ത്രി കെ രാജൻ

പ്രളയക്കെടുതികൾ ഉണ്ടാകുന്ന സമയത്ത് ജനങ്ങൾ കാഴ്‌ചക്കാരാകരുതെന്നും ഫ്ലെഡ് ടൂറിസം അനുവദിക്കില്ലെന്നും മന്ത്രി കെ രാജന്‍

Minister K Rajan visited landslide affected areas in Koitikal  കൂട്ടിക്കലിലെ ഉരുൾപൊട്ടൽ പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി കെ രാജൻ  കൂട്ടിക്കൽ സന്ദർശിച്ച് മന്ത്രി കെ രാജൻ  കൂട്ടിക്കൽ ഉരുൾപൊട്ടൽ  rain kerala  കോട്ടയത്ത് കനത്ത മഴ  ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്ന് മന്ത്രി കെ രാജൻ  landslide in Koottickal
'ദുരന്തത്തിന് ആളെ വിട്ടുകൊടുക്കാതെ ജീവൻ രക്ഷിക്കുക എന്നതാണ് ലക്ഷ്യം'; കൂട്ടിക്കൽ സന്ദർശിച്ച് മന്ത്രി കെ രാജൻ

By

Published : Aug 3, 2022, 8:10 PM IST

കോട്ടയം :ദുരന്തത്തിന് ആളെ വിട്ടുകൊടുക്കാതെ ജീവൻ രക്ഷിക്കുക എന്നതാണ് സർക്കാരൻ്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി. കെ രാജൻ. കൂട്ടിക്കലിലെ ഉരുൾപൊട്ടല്‍ മേഖലകള്‍ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട് മരിച്ച റിയാസിൻ്റെ വീടും പ്രദേശത്തെ ഏന്തയാർ ജെ.ജെ മർഫി സ്‌കൂൾ, കെഎംജെ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളും മന്ത്രി സന്ദർശിച്ചു.

അഞ്ചാം തീയതി വരെ മഴയുണ്ടാകുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിന് ആളെ വിട്ടുകൊടുക്കാതെ ജീവൻ രക്ഷിക്കുക എന്നതാണ് അടിയന്തരമായി ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായി പുഴ ഒഴുകുന്ന വഴികൾ, മലമ്പ്രദേശങ്ങൾ തുടങ്ങി ജനജീവിതത്തിന് സുരക്ഷിതത്വം ഇല്ല എന്ന് തോന്നിക്കുന്ന എല്ലായിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണം എന്നാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

'ദുരന്തത്തിന് ആളെ വിട്ടുകൊടുക്കാതെ ജീവൻ രക്ഷിക്കുക എന്നതാണ് ലക്ഷ്യം'; കൂട്ടിക്കൽ സന്ദർശിച്ച് മന്ത്രി കെ രാജൻ

അഞ്ച് ലക്ഷത്തോളം ആൾക്കാരെ വരെ മാറ്റാൻ കഴിയുന്ന വിധത്തിൽ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. മഴ-പ്രളയക്കെടുതികൾ ഉണ്ടാകുന്ന സമയത്ത് ജനങ്ങൾ കാഴ്‌ചക്കാരാകരുത്. ആറുകളിലും മറ്റും ഇറങ്ങുകയോ കാഴ്ച കാണാൻ നിൽക്കുകയോ ചെയ്യരുത്. അങ്ങനെ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര, വനത്തിലൂടെയുള്ള യാത്ര ഇവ ഒഴിവാക്കണമെന്നും ഫ്ലെഡ് ടൂറിസം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജില്ല കലക്‌ടർ പി.കെ ജയശ്രീ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details