കോട്ടയം: എംജി സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ പ്രതിഷേധവുമായി കെഎസ്‍യു. പരീക്ഷ പേപ്പർ സിന്‍ഡിക്കേറ്റ് അംഗത്തിന് കൈമാറണമെന്ന യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലറുടെ നിര്‍ദേശം വിവാദമായ സാഹചര്യത്തിലാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാർക്ക്ദാന വിവാദത്തിന് പിന്നാലെ എംജി സർവകലാശാലയിൽ മാർക്ക് തട്ടിപ്പിനും നീക്കം നടന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് കെഎസ്‍യുവിന്‍റെ പ്രതിഷേധം.
എംജി യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക്ദാന വിവാദം; പ്രതിഷേധവുമായി കെഎസ്‌യു - കോട്ടയം
ഉത്തരക്കടലാസുകളും വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പറും ഫോള്‍സ് നമ്പറും പരീക്ഷാ ചുമതലയുള്ള സിന്‍ഡിക്കേറ്റ് അംഗത്തിന് കൈമാറണമെന്ന് വൈസ് ചാന്‍സിലര്‍ നിര്‍ദേശിച്ചിരുന്നു. സംഭവത്തില്‍ കൃത്യമായ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു പ്രതിഷേധം.
30 ഉത്തരക്കടലാസുകൾ, വിദ്യാർഥികളുടെ രജിസ്റ്റർ നമ്പർ, അവയുടെ ഫോൾസ് നമ്പർ എന്നിവ സഹിതം പരീക്ഷാ ചുമതലയുള്ള സിൻഡിക്കേറ്റ് അംഗത്തിന് നൽകാനാണ് വിസി നിർദേശിച്ചത്. സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകണമെന്നാണ് കെഎസ്‍യു പ്രവർത്തകരുടെ ആവശ്യം. മാർക്ക്ദാന വിവാദത്തില്‍ നേരത്തെ തന്നെ കെഎസ്‍യു വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലേക്ക് നടന്ന കെഎസ്‍യു മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പിരിഞ്ഞ് പോകാൻ തയ്യാറാകാതിരുന്ന പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.