കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്‌സ് ആന്‍റ് സയൻസ് കോളജുകളിൽ നടത്തുന്ന ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്മെന്‍റിൽ പ്രവേശനം ലഭിച്ചവർ സെപ്റ്റംബർ ഒന്നിനകം പ്രവേശനം നേടണമെന്ന് സർവകലാശാല.
ഒന്നാം അലോട്മെന്‍റിൽ പ്രവേശനം ലഭിച്ചവർ ഓൺലൈനായി സർവകലാശാല ഫീസടച്ച് മോഡ് ഓഫ് അഡ്‌മിഷൻ ഓൺലൈനായി സെലക്‌ട് ചെയ്‌ത് അലോട്മെന്‍റ് മെമ്മോ ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കേണ്ടതും തുടർന്ന് കോളജുമായി ഫോണിലൂടെ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കേണ്ടതുമാണ്.
കൊവിഡ് വൈറസ് വ്യാപനം മൂലം പൂർണമായും ഓൺലൈൻ മോഡിലായതിനാൽ അലോട്മെന്‍റ് ലഭിച്ചവർ കോളജുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ല. അതുപോലെതന്നെ താൽക്കാലിക പ്രവേശനം തെരഞ്ഞെടുത്തവർ കോളജുകളിൽ ഫീസടയ്ക്കേണ്ടതില്ല. ഇത്തരത്തിൽ താൽക്കാലിക പ്രവേശനം ലഭിച്ചവരിൽ നിന്നും കോളേജുകൾ ഫീസ് വാങ്ങാൻ പാടുള്ളതല്ല.
സ്ഥിര/ താൽക്കാലിക പ്രവേശനം നേടിയവർ കോളജുകൾ പ്രവേശനം നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്യേണ്ടതുമാണ്. ഒന്നാം അലോട്മെന്‍റ് ലഭിച്ചവർ സെപ്‌റ്റംബർ ഒന്നിന് വൈകിട്ട് നാലിനകം പ്രവേശനം കൺഫേം ചെയ്യണം.
ALSO READ:ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം