കോട്ടയം: സമൂഹമാധ്യമത്തിലൂടെ ആത്മീയതയുടെ മറവിൽ തട്ടിപ്പ് നടത്തി ചികിത്സ സഹായത്തിനെന്ന പേരിൽ പണം കൈക്കലാക്കിയ അമ്മയും മകളും പിടിയില്‍. പാലാ ഓലിക്കൽ മറിയാമ്മ സെബാസ്റ്റ്യൻ, അനിത എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
വ്യാജ പ്രൊഫൈലിലൂടെ തട്ടിപ്പ്
ഗുരുതര രോഗം ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌ത പെൺകുട്ടിയുടെ ചികിത്സയ്‌ക്കെന്ന വ്യാജേന ക്രിസ്‌തീയ ആത്മീയ കേന്ദ്രങ്ങളുടെ പേരിലാണ് ഇവർ വ്യാജ പ്രൊഫൈൽ സൃഷ്‌ടിച്ചത്.
കുട്ടിക്കുള്ള ചികിത്സ സഹായം ആവശ്യപ്പെട്ട് സമൂഹമാധ്യമത്തിൽ തുടങ്ങിയ ഗ്രൂപ്പിലെ വിവരങ്ങളിലേയ്ക്ക് ഇവരുടെ അക്കൗണ്ട് നമ്പർ മാറ്റി ചേർത്താണ് സഹായം ആവശ്യപ്പെട്ടത്. ഇത്തരത്തിൽ ഒട്ടേറെ പേരിൽ നിന്നായി പണം ഇവരുടെ അക്കൗണ്ടിൽ എത്തിയിരുന്നു.