കോട്ടയം: വൈക്കത്ത് യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ. വൈക്കം കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്താണ് ഇരുവരേയും മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം കുലശേഖരമംഗലം സ്വദേശികളായ അമർജിത് (23), കൃഷ്‌ണപ്രിയ (21) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈക്കത്ത് യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ - man woman found dead news
വൈക്കം കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്ത് ഇരുവരേയും മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വൈക്കത്ത് യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ
കൃഷ്‌ണപ്രിയ എയർ ഹോസ്റ്റസ് വിദ്യാർഥിയാണ്. അമർജിത് ഹോട്ടൽ മാനേജ്‌മെന്‍റ് കോഴ്‌സ് പൂര്‍ത്തിയാക്കി. ഞായറാഴ്‌ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് നടപടികൾ ആരംഭിച്ചു.
Also read: ആനയിറങ്കൽ ജലാശയത്തിൽ സ്‌ത്രീയുടെ മൃതദേഹം; സ്റ്റീല്‍ പാത്രം ശരീരത്തില്‍ കുടുങ്ങിയ നിലയില്‍