കോട്ടയം: പാലാ ഇടപ്പാടിയില്‍ ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടപ്പാടി സ്വദേശി ഗിരീഷ് കുമാർ (49) ആണ് മരിച്ചത്. ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെ കിണറ്റിലാണ് ഇയാളെ കണ്ടെത്തിയത്. ഫെബ്രുവരി 27ന് ഇയാളെ കാണാതായിരുന്നു.
കോട്ടയത്ത് ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍ - kottayam man found dead inside well
ഫെബ്രുവരി 27-ാം തീയതി മുതൽ ഇയാളെ കാണാതായിരുന്നു
ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍
Also read: ഇടുക്കിയിൽ യുവതിക്ക് നേരെ മുൻ ഭർത്താവിൻ്റെ ആസിഡ് ആക്രമണം
വാടകയ്ക്ക് എടുക്കാനായി എത്തിയവർ വീടും പരിസരവും നിരീക്ഷിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പാലാ പൊലീസിലും ഫയർഫോഴ്‌സിലും വിവരം അറിയിച്ചു. ഫയർഫോഴ്‌സ് മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തു. പാലാ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോകും.