കേരളം

kerala

ETV Bharat / city

പാറക്കെട്ടിൽ വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്; യുവാവ് തൂങ്ങിമരിച്ച നിലയിൽ - ആത്മഹത്യ

പാറക്കെട്ടിൽനിന്ന് വീണ പെൺകുട്ടി മരിച്ചെന്ന് തെറ്റിദ്ധരിച്ച് യുവാവ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് പറയുന്നത്.

കൂടെയുണ്ടായിരുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ  man committed suicide  kottayam  ആത്മഹത്യ  കോട്ടയം
പാറക്കെട്ടിൽ നിന്നും വീണ പ്ലസ്ടു വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്; യുവാവ് തൂങ്ങിമരിച്ച നിലയിൽകേ

By

Published : Mar 27, 2021, 8:53 PM IST

Updated : Mar 28, 2021, 4:51 PM IST

ഇടുക്കി :പാറക്കെട്ടില്‍ വീണ് പ്ലസ് ടു വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. ആണ്‍ സുഹൃത്തിനെ സമീപത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കോട്ടയം മേലുകാവ് ഇല്ലിക്കൽ എം.എച്ച്.ജോസഫിന്‍റെ മകൻ അലക്സ് (23) ആണ് മരിച്ചത്. പെൺകുട്ടിയേയും അലക്സിനെയും വ്യാഴാഴ്ച മുതൽ കാൺമാനില്ലായിരുന്നു. ഇതോടെ ഇരുവരുടെയും രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുന്നതിനിടെ കുളമാവ് നാടുകാണി പവലിയന് സമീപം അലക്സിന്‍റെ ബൈക്ക് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.

ബൈക്കിൽ കണ്ട സ്കൂൾ ബാഗിൽനിന്നാണ് പേരും മറ്റ് വിവരങ്ങളും ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ തൂങ്ങിമരിച്ചനിലയിലും പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിലും കണ്ടെത്തിയത്.അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണ് പതിനേഴുകാരിയെ മുകളിലെത്തിച്ചത്.

പാറക്കെട്ടിൽ വീണ പെൺകുട്ടി മരിച്ചെന്ന് തെറ്റിദ്ധരിച്ച് യുവാവ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Last Updated : Mar 28, 2021, 4:51 PM IST

ABOUT THE AUTHOR

...view details