കോട്ടയം :സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ വിൽപ്പന നടത്തിയ വള്ളീച്ചിറ സ്വദേശിയായ യുവാവ് പിടിയിൽ. പാലാ വള്ളിച്ചിറ മണലേൽപ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പിൽ ജെയ്മോൻ (20) ആണ് പൊലീസിന്‍റെ പിടിയിലായത്. സുഹൃത്തിന്‍റെ മാതാവിന്‍റെ ചിത്രങ്ങളാണ് പ്രതി നഗ്നചിത്രങ്ങളാക്കി മാറ്റിയിരുന്നത്.
അവരറിയാതെ പകർത്തുന്ന ചിത്രങ്ങൾ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്നഫോട്ടോകളാക്കി മാറ്റുകയായിരുന്നു. തുടർന്ന് ഇയാൾ ടെലഗ്രാം, ഷെയർ ചാറ്റ് എന്നീ സമൂഹമാധ്യമങ്ങളിൽ ഈ സ്ത്രീയുടെ പേരിൽ അവരുടെ യഥാർഥ ചിത്രങ്ങൾ ചേർത്ത് വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചു.