കോട്ടയം: മലയാറ്റൂർ തീർഥാടകർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പാലാ കൊല്ലപ്പള്ളിയിലുണ്ടായ അപകടത്തില്‍ തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വിൽഫ്രഡ് ആണ് മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.
പാലാ-തൊടുപുഴ റൂട്ടില്‍ കൊല്ലപ്പള്ളിക്ക് സമീപം ആറാം മൈലിൽ പുലർച്ചെയാണ് അപകടമുണ്ടായത്. മലയാറ്റൂർ സന്ദർശിച്ച ശേഷം പാലാ മുണ്ടുപാലത്തുള്ള ബന്ധു വീട്ടിലേക്ക് പോവുകയായിരുന്നു സംഘം. ഈ സമയം എതിർ ദിശയിൽ നിന്നെത്തിയ ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.