കോട്ടയം: ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥി നിതിക ബെന്നിയുടെ (22) മൃതദേഹം ജൂലൈ 22ന് നാട്ടിലെത്തിക്കും. കടുത്തുരുത്തി ആപ്പാഞ്ചിറ മുടക്കാമ്പുറം ബെന്നി-ട്രീസ ദമ്പതികളുടെ മകളാണ് നികിത. ഈ മാസം ഒന്നിനാണ് നികിത മരിച്ചത്.
ജര്‍മനിയിലെ കീല് ക്രിസ്ത്യന്‍ ആല്ബ്രക്റ്റ്സ് സര്‍വകലാശാലയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ ലൈഫ് സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. ഒരു വർഷം മുമ്പാണ് ഉപരിപഠനത്തിനായി ജര്‍മ്മനിയിലേക്ക് തിരിച്ചത്.