കോട്ടയം:ചരക്ക് കപ്പലിലെ ജീവനക്കാരനായ യുവാവിനെ കാണാതായി. കോട്ടയം കുറിച്ചി വലിയിടത്തറ ജസ്റ്റിൻ കുരുവിളയെ(28) ജോലിക്കിടെ കാണാതായെന്ന് കപ്പല്‍ അധികൃതരാണ് ബന്ധുക്കളെ അറിയിച്ചത്. സൗത്ത് ആഫ്രിക്കയിൽനിന്നും അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. സ്ട്രീം അറ്റ്ലാൻഡിക് എന്ന കപ്പലിലെ അസിസ്റ്റന്റ് കുക്കായി ജോലി ചെയ്യുകയായിരുന്നു ജസ്റ്റിൻ.
കപ്പൽ ജീവനക്കാരനായ മലയാളിയെ കാണാതായി
സ്ട്രീം അറ്റ്ലാൻഡിക് എന്ന കപ്പലിലെ അസിസ്റ്റന്റ് കുക്കായി ജോലി ചെയ്യുകയായിരുന്നു ജസ്റ്റിർനെയാണ് കപ്പലിൽ നിന്ന് കാണാതായത്
കപ്പൽ ജീവനക്കാരനായ മലയാളിലെ കാണാതായതായി റിപ്പോർട്ട്
2022 ജനുവരി 31നാണ് കപ്പൽ ആഫ്രിക്കൻ തീരത്ത് നിന്നും പുറപ്പെട്ടത്. ഫെബ്രുവരി 23ന് അമേരിക്കൻ തീരത്ത് എത്തേണ്ട കപ്പലിൽ നിന്നും ഫെബ്രുവരി എട്ടിനാണ് ജസ്റ്റിനെ കാണാതായത്. കപ്പൽ അധികൃതർ ബുധനാഴ്ച (09.02.2022) രാവിലെയാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. കപ്പലിൽ 25 ജീവനക്കാരാണ് ഉണ്ടായിരുന്നത്.
Also read:ആയിരത്തിലേറെ മോഷണം, 48 വയസിനിടെ 28 വര്‍ഷം തടവ് ; തിരുവാർപ്പ് അജി വീണ്ടും പിടിയില്‍
Last Updated : Feb 11, 2022, 8:43 AM IST