കോട്ടയം:വിദ്യാര്‍ഥികളെ പീഢിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ആലുവ സ്വദേശി യൂസഫാണ് അറസ്റ്റിലായത്. തലയോലപ്പറമ്പ് മഹല്ല് കമ്മിറ്റിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ഇയാളെ മദ്രസയില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് മഹല്ല് കമ്മിറ്റി ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തലയോലപ്പറമ്പില്‍ വിദ്യാര്‍ഥികളെ പീഢിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍ - kottayam
ആലുവ സ്വദേശി യൂസഫാണ് അറസ്റ്റിലായത്. തലയോലപ്പറമ്പ് മഹല്ല് കമ്മിറ്റിയുടെ പരാതിയിലാണ് നടപടി
തലയോലപ്പറമ്പില്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
കൊടുങ്ങല്ലൂരില്‍ നിന്നാണ് 63 കാരനായ യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ താന്‍ അമ്പതിലേറെ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയതായും കൂടുതല്‍ പേര്‍ ഇയാള്‍ക്കെതിരെ പരാതിയുമായി എത്തുന്നതായും സൂചനയുണ്ട്.
Last Updated : Jun 1, 2019, 7:38 PM IST