കേരളം

kerala

ETV Bharat / city

ലോക്ക് ഡൗണ്‍ ഇളവ്; കോട്ടയത്ത് പ്രവര്‍ത്തന മേഖലകള്‍ പുനഃക്രമീകരിച്ചു

ജില്ലയിലേക്കും പുറത്തേക്കുമുള്ള വാഹനയാത്രക്ക് കര്‍ശന നിയന്ത്രണം തുടരും

lock down concession in kottayam  ലോക്ക് ഡൗൺ നിയന്ത്രണം കോട്ടയം  കോട്ടയം കൊവിഡ്
കോട്ടയം

By

Published : Apr 23, 2020, 12:48 PM IST

കോട്ടയം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ ജില്ലയിലെ പ്രവർത്തന മേഖലകള്‍ പുനഃക്രമീകരിച്ചു. ഭക്ഷ്യവസ്‌തു നിർമാണ, വിൽപന, വിതരണ സംവിധാനങ്ങൾ സാധാരണ ഗതിയിൽ പ്രവർത്തിക്കാം. ആരോഗ്യ സേവനങ്ങൾക്കും നിയന്ത്രണമില്ല. കാര്‍ഷിക പ്രവർത്തനങ്ങൾ, മത്സ്യബന്ധനം ഉൾപ്പെടെയുള്ളവക്ക് ജില്ലയിൽ അനുമതിയുണ്ട്. കൊറിയർ സർവീസ്, സഹകരണ വായ്‌പാ സംഘങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, സ്വകാര്യ മേഖലയിൽ ഉൾപ്പെടെയുള്ള ബാങ്കുകൾ, റിസർവ് ബാങ്ക് അംഗീകാരമുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്കും ജില്ലയിൽ പ്രവർത്തിക്കാം. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടരാം.

ഗ്രാമീണ മേഖലയിലെ ജലസേചന പദ്ധതികൾ, റോഡ്-കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാം. നഗരത്തിലെ നിർമാണ പദ്ധതികളും പൂർത്തിയാക്കാൻ അനുമതിയുണ്ട്. വിദ്യാഭ്യാസ ആവശ്യമായുള്ള പുസ്‌തകക്കടകൾ മാത്രം തുറന്ന് പ്രവർത്തിക്കാം. റഫ്രിജറേറ്റർ ,മിക്‌സി, ഫാൻ, മൊബൈൽ ഫോൺ മുതലായവയുടെ വിൽപന- സർവീസ് കേന്ദ്രങ്ങൾ, വർക്ക് ഷോപ്പുകൾ, കണ്ണട വിൽപനശാലകൾ തുടങ്ങിയവക്കും പ്രവർത്തിക്കാം.

അതേസമയം ജില്ലയിലേക്കും പുറത്തേക്കുമുള്ള വാഹനയാത്രക്ക് കര്‍ശന നിയന്ത്രണം തുടരും. ആവശ്യവസ്‌തുക്കൾ വാങ്ങുന്നതിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും മാത്രമാണ് ജനങ്ങൾക്ക് പുറത്തിറങ്ങാന്‍ അനുവാദം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേയും കര്‍ശന നടപടിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.

ABOUT THE AUTHOR

...view details