കേരളം

kerala

ETV Bharat / city

കൊവിഡ് പോരാളികള്‍ക്ക് പിന്തുണയുമായി ലയണ്‍സ് ക്ലബ് - കോട്ടയം ലയണ്‍സ് ക്ലബ്

കൊവിഡ് പ്രതിരോധ പ്രവർത്തകർക്കും പൊലീസ് സേനാ അംഗങ്ങൾക്കും രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന ജൂസ് വിതരണം ചെയ്തു.

covid care workers  lions club helped covid care workers  kottayam lions club  കോട്ടയം ലയണ്‍സ് ക്ലബ്  കോട്ടയം കൊവിഡ് വാർത്തകള്‍
ലയണ്‍സ് ക്ലബ്

By

Published : Jun 24, 2021, 12:19 AM IST

കോട്ടയം: ലയണ്‍സ് ക്ലബ് ഓഫ് കോട്ടയം സെൻട്രലും കൊക്കോ കോള കമ്പനിയുമായി സഹകരിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തകർക്കും പൊലീസ് സേനാ അംഗങ്ങൾക്കും രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന ജൂസ് വിതരണം ചെയ്തു.

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ , ട്രാഫിക് പൊലീസ് സ്റ്റേഷൻ, ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഫയർഫോഴ്‌സ് സ്റ്റേഷൻ, തുടങ്ങി കൊവിഡ് പ്രതിരോധ പ്രവത്തനത്തിന്‍റെ മുൻനിരയിൽ പ്രവൃത്തിക്കുന്നവർക്ക് ആയിരം ലിറ്റർ ലിറ്റർ ജൂസ് നൽകി.

also read:കോട്ടയത്ത് ടിപിആർ അടിസ്ഥാനത്തില്‍ ഇളവുകളും നിയന്ത്രണങ്ങളും

കോട്ടയം ടൗണിലെ ട്രാഫിക് നിയന്തിക്കുന്ന എല്ലാ പൊലീസ്കാർക്കും പിങ്ക് പൊലീസിനും അവർ ഡ്യൂട്ടി ചെയ്യുന്ന സ്ഥലങ്ങളിലെത്തി ജ്യൂസ് നൽകി. കൂടാതെ സമീപ പ്രദേശങ്ങളിലെ പി.എച്.സികളുൾപ്പടെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും വിതരണം ചെയ്യുകയുണ്ടായി.

നിയുക്ത ലയൻസ് ഡിസ്ട്രിക്ട് ഗവർണർ പ്രിൻസ് സ്കറിയ, ക്ലബ്‌ പ്രസിഡന്‍റ് സുനിൽ ജോസഫ്, റീജിയണൽ ചെയർമാൻ സന്തോഷ്‌ കുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.

ABOUT THE AUTHOR

...view details