കേരളം

kerala

ETV Bharat / city

'തന്നോട് ആലോചിക്കണ്ട, ഉമ്മന്‍ചാണ്ടിയോട് വിവരങ്ങള്‍ പറയാനുള്ള ബാധ്യതയുണ്ട്': ചെന്നിത്തല

'അച്ചടക്കത്തെ പറ്റി പറയുന്നവരുടെ മുൻകാല പ്രാബല്യം നോക്കിയാൽ ആരൊക്കെ കോൺഗ്രസിൽ കാണുമെന്ന് ആലോചിക്കേണ്ട വിഷയമാണ്' : ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല വാര്‍ത്ത  രമേശ് ചെന്നിത്തല ഡിസിസി പുനസംഘടന വാര്‍ത്ത  ഡിസിസി പട്ടിക ചെന്നിത്തല പുതിയ വാര്‍ത്ത  രമേശ് ചെന്നിത്തല  ചെന്നിത്തല  ചെന്നിത്തല വാര്‍ത്ത  നാട്ടകം സുരേഷ് ചെന്നിത്തല വാര്‍ത്ത  ചെന്നിത്തല കോട്ടയം പുതിയ വാര്‍ത്ത  ചെന്നിത്തല ഉമ്മന്‍ചാണ്ടി വാര്‍ത്ത  ചെന്നിത്തല ഡിസിസി പുന:സംഘടന വാര്‍ത്ത  ചെന്നിത്തല ഡിസിസി പട്ടിക ചര്‍ച്ച വാര്‍ത്ത  ഉമ്മന്‍ചാണ്ടി എഐസിസി ജനറൽ സെക്രട്ടറി വാര്‍ത്ത  കോട്ടയം ഡിസിസി പ്രസിഡന്‍റ് ചെന്നിത്തല വാര്‍ത്ത  ramesh chennithala latest news  dcc president list chennithala news  chennithala over dcc president list news  chennithala oommen chandi news
'തന്നോട് ആലോചിക്കണ്ട, ഉമ്മന്‍ചാണ്ടിയോട് വിവരങ്ങള്‍ പറയാനുള്ള ബാധ്യതയുണ്ട്': ചെന്നിത്തല

By

Published : Sep 3, 2021, 3:41 PM IST

Updated : Sep 3, 2021, 3:56 PM IST

കോട്ടയം: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിവാദങ്ങളില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. തന്നോട് ആലോചിച്ചില്ലെങ്കിലും എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ സംഘടനാപരമായി ഉമ്മൻചാണ്ടിയോട് വിവരങ്ങൾ പറയാനുള്ള ബാധ്യത ഇപ്പോൾ നേതൃത്വത്തിലിരിക്കുന്നവർക്ക് ഉണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഉമ്മൻചാണ്ടിയോട് പറയാനുള്ള ബാധ്യതയുണ്ട്

കോൺഗ്രസിലെ പ്രശ്‌നങ്ങൾ തന്നോട് ആലോചിക്കണം എന്ന് പറയുന്നില്ല. പക്ഷേ എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ സംഘടനാപരമായി ഉമ്മൻചാണ്ടിയോട് വിവരങ്ങൾ പറയാനുള്ള ബാധ്യത ഇപ്പോൾ നേതൃത്വത്തിലിരിക്കുന്നവർക്ക് ഉണ്ട്. കോട്ടയം ഡിസിസി പ്രസിഡൻ്റായി നാട്ടകം സുരേഷ് ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.

കോട്ടയം ഡിസിസി പ്രസിഡന്‍റായി നാട്ടകം സുരേഷ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ ചെന്നിത്തല സംസാരിക്കുന്നു

ഈ സന്നിഗ്‌ദ ഘട്ടത്തിൽ പാർട്ടി ഒരുമിച്ച് നിർത്താനുള്ള ബാധ്യതയാണ് നേതൃത്വത്തിൽ നിന്നുണ്ടാകേണ്ടത്. ഇതൊരു റിലേ മത്സരം അല്ല. 64 വയസുള്ള താൻ മുതിർന്ന നേതാവായി എന്ന് പറയുമ്പോൾ, അത് പറയുന്നവർക്ക് 75 വയസുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അച്ചടക്കത്തെ പറ്റി പറയുന്നവരുടെ മുൻകാല പ്രാബല്യം നോക്കിയാൽ ആരൊക്കെ കോൺഗ്രസിൽ കാണുമെന്ന് ആലോചിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

അച്ചടക്കം വണ്‍വേ ട്രാഫിക്കല്ല

അച്ചടക്കം എന്നത് വൺവേ ട്രാഫിക്കല്ലെന്ന് കെ.സി ജോസഫും പ്രതികരിച്ചു. ഉമ്മൻചാണ്ടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേവും അപകീർത്തിപ്പെടുത്തലുമുണ്ടായിട്ടും കോൺഗ്രസ് നേതൃത്വത്തിൽ ആരും വിശദീകരണം ചോദിക്കാൻ തയ്യാറായില്ലെന്ന് കെ.സി ജോസഫ് ആരോപിച്ചു.

അച്ചടക്കം പറഞ്ഞ് ചിലർക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ശരിയല്ല. കഴിഞ്ഞ മേയ് രണ്ട് വരെ ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എല്ലാ പരാജയങ്ങളുടെയും ഉത്തരവാദിത്തം രമേശ് ചെന്നിത്തലക്കായെന്നും കെ.സി ജോസഫ് വിമര്‍ശിച്ചു.

Also read: വഴങ്ങാതെ ഉമ്മൻ ചാണ്ടിയും രമേശും, അനുനയത്തില്‍ കരുതലോടെ ഹൈക്കമാൻഡ് പക്ഷം

Last Updated : Sep 3, 2021, 3:56 PM IST

ABOUT THE AUTHOR

...view details