കോട്ടയം: കനത്ത മഴയില്‍ തീക്കോയിയിലും തലനാട് പഞ്ചായത്തിലും മണ്ണിടിച്ചില്‍. തലനാട് അടുക്കം മേഖലയില്‍ രാത്രി എട്ടരയോടെയും തീക്കോയി കാരികാട്(ഇഞ്ചപ്പാറ) മേഖലയില്‍ ഒമ്പതരയോടെയുമാണ് മണ്ണിടിഞ്ഞത്.
കോട്ടയം ജില്ലയില്‍ മണ്ണിടിച്ചിൽ - കോട്ടയം വാർത്തകള്‍
തീക്കോയിയിലും തലനാട് പഞ്ചായത്തിലുമാണ് മണ്ണിടിച്ചിലുണ്ടായത്.
കോട്ടയം ജില്ലയില്‍ മണ്ണിടിച്ചിൽ
also read:കോട്ടയത്ത് എസ്ഐക്ക് വെട്ടേറ്റു ; ആക്രമിച്ചത് വധശ്രമക്കേസ് പ്രതിയുടെ അച്ഛന്‍
ഈ മേഖലകളിലും വാഗമണ്ണിലും ഉണ്ടായ ശക്തമായ മഴയാണ് വെള്ളം ഉയരുന്നതിന് കാരണമായത്. അടുക്കത്ത് രണ്ടു കുടുംബങ്ങളെ അങ്കണവാടിയിലേക്ക് മാറ്റി താമസിപ്പിച്ചു. തീക്കോയി മേഖലയില്‍ വൈകുന്നേരം ആറ് മുതല്‍ ഒമ്പത് വരെ ശക്തമായ മഴ പെയ്തിരുന്നു. നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.