കോട്ടയം :കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ ശിശു സൗഹൃദ ജനമൈത്രി കേന്ദ്രമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റ് 4 പൊലീസ് സ്റ്റേഷനുകൾ കൂടി ശിശു സൗഹൃദമാക്കിയിട്ടുണ്ട്.
കുട്ടികളുടെ പരിപാലനത്തിനും മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനും,അവരുടെ മനസ്സില്‍ മാനുഷിക - സൗഹൃദ അന്തരീക്ഷം വളർത്തിക്കൊണ്ട് വരുന്നതിനും സഹായകമാകുന്ന വിധത്തിലാണ് കേരള പൊലീസ് ശിശു സൗഹൃദ പദ്ധതി സ്റ്റേഷനുകളിൽ നടപ്പാക്കുന്നത്.
കുറവിലങ്ങാട് സ്റ്റേഷൻ ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ ആയി പ്രഖ്യാപിച്ചതിന്‍റെ ശിലാഫലകം മോൻസ് ജോസഫ് എംഎൽഎ അനാവരണം ചെയ്തു. ശിശു സൗഹൃദ മന്ദിരത്തിന്‍റെ സമർപ്പണം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി നിർവഹിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന ഓൺലൈൻ യോഗത്തിൽ മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചപ്പോൾ തോമസ് ചാഴിക്കാടൻ എം.പി ആശംസ അർപ്പിച്ചു.
ALSO READ :'ലക്ഷ്യം ആരോഗ്യരംഗത്തിന്‍റെ സമഗ്ര വികസനം'; 'സ്വാസ്ഥ്യസ്‌പര്‍ശം' ഉദ്ഘാടനം ചെയ്‌ത് ജെ. ചിഞ്ചുറാണി
ജില്ല പൊലീസ് ചീഫ് ശിൽപ്പ ഐ.പി.എസ്, അഡീഷണൽ പൊലീസ് സൂപ്രണ്ട് സുരേഷ്, വൈക്കം ഡി.വൈ.എസ്.പി എ.ജെ തോമസ്, കുറവിലങ്ങാട് സർക്കിൾ ഇൻസ്പെക്ടർ സജീവ് ചെറിയാൻ, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ് മിനി മത്തായി, ബ്ലോക്ക് മെമ്പർ പി.സി കുര്യൻ, വാർഡ് മെമ്പർ ലതിക, വ്യാപാരി വ്യവസായി പ്രസിഡന്‍റ് ടോണി പെട്ടക്കാട്ട് എന്നിവർ പങ്കെടുത്തു.