കോട്ടയം: വട്ടിയൂർകാവിൽ സി.പി.എം - ബി.ജെ.പി വോട്ടുകച്ചവടമാണെന്ന കെ. മുരളീധരന്‍റെ ആരോപണത്തിന് മറുപടിയുമായി കുമ്മനം രാജശേഖരന്‍. മുരളീധരനെ വോട്ടുകച്ചവടത്തിന്‍റെ മൊത്തവ്യാപാരിയെന്നാണ് കുമ്മനം വിശേഷിപ്പിച്ചത്. മുരളീധരന്‍റെ വിജയം സി.പി.എമ്മിന്‍റെ വോട്ടുകൊണ്ടായിരുന്നുവെന്ന് മുരളീധരൻ തന്നെ സമ്മതിച്ചിട്ടുള്ളത് ഓർക്കണം. തനിക്കുള്ള ദുഷ്പേര് മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ കെ. മുരളീധരൻ നടത്തുന്നതെന്നും കുമ്മനം പറഞ്ഞു.
'മുരളീധരന്‍ വോട്ടുകച്ചവടത്തിന്‍റെ മൊത്തവ്യാപാരി'; കെ. മുരളീധരനെതിരെ കുമ്മനം - സി.പി.എം - ബി.ജെ.പി വോട്ടുകച്ചവടം വാര്‍ത്ത
സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ടുകച്ചവടമാണെന്ന കെ. മുരളീധരന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.
മുരളീധരന്‍ വോട്ടുകച്ചവടത്തിന്‍റെ മൊത്തവ്യാപാരിയാണെന്ന് കുമ്മനം
അതേസമയം വട്ടിയൂർകാവിലെ സ്ഥാനാർഥിക്ക് വ്യക്‌തിപ്രഭാവമില്ലെന്ന ഒ. രാജഗോപാലിന്‍റെ പ്രസ്‌താവനയെപ്പറ്റി അറിയില്ലെന്നും കുമ്മനം പറഞ്ഞു. സ്ഥാനാർഥിയെന്ന നിലയിൽ സുരേഷ് മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. തെരഞ്ഞെടുപ്പ് ഫലത്തില്‍ ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.