കോട്ടയം:എം.ജി യൂണിവേഴ്‌സിറ്റിയിലെ മാർക്ക് ദാന വിവാദത്തില്‍ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നും വൈസ് ചാൻസിലറുടെയും സിൻഡിക്കേറ്റ് അംഗങ്ങളുടെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ യൂണിവേഴ്‌സിറ്റി മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് യൂണിവേഴ്‌സിറ്റി കവാടത്തില്‍ പൊലീസ് തടഞ്ഞു.
മാര്‍ക്ക് ദാന വിവാദം; കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസ് ലാത്തി വീശി
പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന സമരക്കാര്‍ എം.ജി യൂണിവേഴ്‌സിറ്റി ക്യാംപസിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തി വീശിയത്. തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അടക്കമുള്ള നേതാക്കൾ തിരികെ എത്തി പൊലീസ് ഉദ്യേഗസ്ഥരുമായി ചര്‍ച്ച നടത്തിയതോടെ സംഘര്‍ഷം അവസാനിച്ചു.
തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസാരിച്ചു. അദ്ദേഹം മടങ്ങിയതിന് ശേഷം പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് സമരക്കാര്‍ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. സംഘര്‍ഷത്തില്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിക്കാതെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ സമരക്കാര്‍ കൂടുതല്‍ അക്രമാസക്‌തരായി. തുടര്‍ന്ന് പൊലീസ് പിന്‍വാങ്ങി. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അടക്കമുള്ള നേതാക്കൾ തിരികെ എത്തി പൊലീസ് ഉദ്യേഗസ്ഥരുമായി ചര്‍ച്ച നടത്തി. അറസ്‌റ്റ് ചെയ്‌തവർക്കെതിരെ കേസ് എടുക്കില്ലെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുമെന്നും പൊലീസ് ഉറപ്പ് നല്‍കിയതോടെ പ്രതിഷേധക്കാർ പിന്‍വാങ്ങി. എന്നാല്‍ കെ.ടി .ജലീല്‍ രാജിവെക്കുന്നതുവരെ സമരം തുടരാനാണ് കെഎസ്‌യു തീരുമാനം.