കോട്ടയം: കോട്ടയം തിടനാട് പഞ്ചായത്ത് പ്രസിഡന്‍റ് വിജി ജോര്‍ജിന് പെരുമ്പാമ്പിന്‍റെ കടിയേറ്റു. ഇടതു കൈപ്പത്തിയിലും വലതു കൈതണ്ടയിലുമാണ് കടിയേറ്റത്. ബുധനാഴ്ചയാണ് സംഭവം.
പഞ്ചായത്ത് ഓഫീസിന് 2 കിലോ മീറ്റർ അകലെയുള്ള പുരയിടത്തിൽ കാടു വെട്ടി തെളിക്കുന്നതിനിടെ തൊഴിലാളികളാണ് പാമ്പിനെ ആദ്യം കണ്ടത്. എട്ടടി നീളമുള്ള പാമ്പിനെ ഇവർ പിടികൂടി ബക്കറ്റിലിട്ടു. പാമ്പിനെ ചാക്കിലേക്ക് മാറ്റുന്നതിനിടെയാണ് പ്രസിഡന്‍റിന് കടിയേറ്റത്.