കേരളം

kerala

ETV Bharat / city

കോട്ടയത്ത് മഴയ്ക്ക് ശമനം; താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍

ജില്ലയിൽ 35 ദുരിതാശ്വാസ ക്യാമ്പുകളിലായി 1250ലധികം പേര്‍

കോട്ടയത്ത് മഴയ്ക്ക് ശമനം; താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍

By

Published : Aug 10, 2019, 8:56 PM IST

Updated : Aug 10, 2019, 9:44 PM IST

കോട്ടയം:ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കിഴക്ക് നിന്നും പടിഞ്ഞാറോട്ടുള്ള വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചതോടെയാണ് കോട്ടയം നഗരത്തിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയത്. ഇതോടെ വട്ടമൂട് പ്രദേശം പൂർണ്ണമായും വെള്ളത്തിനടിയിലായി. അപ്പർ കുട്ടനാട് മേഖലയിലും വെള്ളം കയറി. ജില്ലയിൽ 35 ദുരിതാശ്വാസ ക്യാമ്പുകളിലായി 1250ലധികം ആളുകളെ താമസിപ്പിച്ചിട്ടുണ്ട്.

കോട്ടയത്ത് മഴയ്ക്ക് ശമനം; താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍

വെള്ളം ഇറങ്ങാത്ത സാഹചര്യത്തില്‍ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ നീക്കം. വെള്ളം ഇറങ്ങിയതിനാല്‍ പാലാ നഗരത്തിലെ ഗതഗതം പുനസ്ഥാപിച്ചു. മന്ത്രി പി തിലോത്തമൻ പ്രളയബാധിത മേഖലകളിൽ നേരിട്ടെത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും തുറന്നു പ്രവർത്തിച്ചു.

Last Updated : Aug 10, 2019, 9:44 PM IST

ABOUT THE AUTHOR

...view details