കോട്ടയം: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ച് യുവാവ് മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. തിരുവല്ല കുമ്പനാട് നെല്ലിമല ആനപ്പാറയ്ക്കൽ ജോയിയുടെ മകൻ ജോയൽ (20) ആണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാൾ അതിഥി തൊഴിലാളിയാണ്.
കാറിൽ സഞ്ചരിച്ചിരുന്ന അംഗിത്, തേജിഷ്, ജോൺസൺ, സിദ്ധാർഥ് മനു എന്നിവര്‍ക്കും ഉത്തർപ്രദേശ് സ്വദേശിയായ സുരേഷ് സാരഥി എന്നയാള്‍ക്കുമാണ് പരിക്കേറ്റത്. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ ഒന്നാം പാലത്തിനു സമീപം ചൊവ്വാഴ്‌ച രാത്രി 11.30ഓടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്ത് നിന്നും തിരുവല്ലയ്ക്ക് പോകുമ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത്.