കേരളം

kerala

ETV Bharat / city

ആക്രി സാധനങ്ങള്‍ പെറുക്കാനെന്ന വ്യാജേന മോഷണം; ഒരാള്‍ അറസ്റ്റില്‍

ആക്രി സാധനങ്ങള്‍ പെറുക്കാനെന്ന വ്യാജേന പൂട്ടിയിട്ടിരുന്ന വീട്ടില്‍ കയറി വീട്ടുപകരണങ്ങള്‍ മോഷ്‌ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

കോട്ടയം മോഷണം  എരുമേലി മോഷണം അറസ്റ്റ്  ആക്രി സാധനങ്ങള്‍ പെറുക്കാനെന്ന വ്യാജേന മോഷണം  പൂട്ടിയിട്ട വീട്ടില്‍ കയറി മോഷണം  വീട്ടുപകരണങ്ങള്‍ മോഷണം അറസ്റ്റ്  കോട്ടയം വാര്‍ത്തകള്‍  കോട്ടയം മോഷണം പ്രതി പിടിയില്‍  kottayam news  kottayam crime news  kottayam man arrested for robbery  kottayam robbery latest  robbery arrest latest  പ്രതി പിടിയില്‍
ആക്രി സാധനങ്ങള്‍ പെറുക്കാനെന്ന വ്യാജേന മോഷണം; ഒരാള്‍ അറസ്റ്റില്‍

By

Published : Oct 11, 2022, 9:04 AM IST

കോട്ടയം:ആക്രി സാധനങ്ങള്‍ പെറുക്കാനെന്ന വ്യാജേന വീട്ടിൽ കയറി വീട്ടുപകരണങ്ങൾ മോഷ്‌ടിച്ച കേസിൽ ഒരാള്‍ പിടിയില്‍. എരുമേലി കരിനിലം സ്വദേശി മൂർത്തി ചിന്നസ്വാമിയാണ് (38) അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്‌ച മുണ്ടക്കയം വൈഎംസിഎ ഭാഗത്തെ വീട്ടിലാണ് മോഷണം നടന്നത്.

ആക്രി സാധനങ്ങള്‍ പെറുക്കാനെന്ന വ്യാജേന പൂട്ടിയിട്ടിരുന്ന വീട്ടിൽ കയറിയ ചിന്നസ്വാമി വീട്ടുപകരണങ്ങള്‍ മോഷ്‌ടിച്ച് കടന്നുകളയുകയായിരുന്നു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന അലുമിനിയം പാത്രങ്ങൾ, ഓട്ടുരുളി, ഇന്‍റാലിയം ഉരുളി, ഓട്ടുവിളക്ക്, ജീപ്പിന്‍റെ ക്യാരിയർ, ഇരുമ്പ് സ്റ്റാൻഡ് എന്നിവയാണ് മോഷണം പോയത്.

വീട്ടുകാർ ബന്ധുവീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് എരുമേലിയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

മോഷ്‌ടിച്ച് വില്‍പന നടത്തിയ സാധനങ്ങള്‍ പൊലീസ് ആക്രി കടയിൽ നിന്നും കണ്ടെടുത്തു. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ ഇയാള്‍ക്കെതിരെ മോഷണ കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details