കോട്ടയം : യുവതിയെ ശല്യം ചെയ്‌ത കേസിൽ കുപ്രസിദ്ധ മോഷ്‌ടാവ് കൂടിയായ പ്രതി പിടിയിൽ. പനച്ചിക്കാട് സ്വദേശി അജയൻ എന്ന് വിളിക്കുന്ന ശശികുമാറിനെയാണ് (45) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്‌തത്. ചിങ്ങവനത്തുള്ള സ്വകാര്യ ബിയർ ആന്‍ഡ് വൈൻ റസ്റ്റോറന്‍റിലെ ജീവനക്കാരിയായ യുവതിയോട് മോശമായി പെരുമാറുകയും ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്‌തുവെന്ന കേസിലാണ് അറസ്റ്റ്.
കോട്ടയത്ത് യുവതിയെ ശല്യം ചെയ്‌തയാള്‍ അറസ്റ്റില്‍ ; പിടിയിലായത് കുപ്രസിദ്ധ മോഷ്‌ടാവ്
കോട്ടയത്ത് യുവതിയെ ശല്യം ചെയ്‌ത കേസില്‍ കുപ്രസിദ്ധ മോഷ്‌ടാവ് പിടിയില്‍
കോട്ടയത്ത് യുവതിയെ ശല്യം ചെയ്‌തയാള്‍ അറസ്റ്റില്‍ ; പിടിയിലായത് കുപ്രസിദ്ധ മോഷ്‌ടാവ്
Also read: പെൺകുട്ടികളോട് മോശമായി പെരുമാറിയ ആളെ വിട്ടയച്ചു; തൃശ്ശൂരിൽ വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷം
ചിങ്ങവനം, കോട്ടയം വെസ്റ്റ്, മണർകാട്, തലയോലപ്പറമ്പ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, അടിപിടി, കഞ്ചാവ് വിൽപന തുടങ്ങി നിരവധി കേസുകൾ ഇയാളുടെ പേരില്‍ നിലവിലുണ്ട്. യുവതിയുടെ പരാതിയെ തുടർന്ന് ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.