കേരളം

kerala

ETV Bharat / city

കോട്ടയത്ത് സുഹൃത്തിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ - ഏറ്റുമാനൂർ പൊലീസ്

കോട്ടയം ഏറ്റുമാനൂരില്‍ സുഹൃത്തിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൊബൈൽ ഫോണിന്‍റെ പേരില്‍ ആരംഭിച്ച തർക്കത്തെ തുടർന്ന് യുവാവ് സുഹൃത്തിനെ ഓട് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു

man arrested for attempting to kill friend  kottayam man attempted to kill friend  kottayam attempt to murder  crime news in kottayam  kottayam news  കോട്ടയത്ത് സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമം  സുഹൃത്ത് കൊലപാതക ശ്രമം യുവാവ് അറസ്റ്റ്  യുവാവ് അറസ്റ്റിൽ  കോട്ടയം വാര്‍ത്തകള്‍  സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്  കോട്ടയം  kottayam  ഏറ്റുമാനൂർ പൊലീസ്  സുഹൃത്തിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം
കോട്ടയത്ത് സുഹൃത്തിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ

By

Published : Oct 8, 2022, 7:50 AM IST

കോട്ടയം:സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഏറ്റുമാനൂർ കിഴക്കുംഭാഗം കുരിശുമല ഭാഗത്ത് താമസിക്കുന്ന അരുൺ രാജിനെയാണ് (30) പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം ഇയാള്‍ സുഹൃത്തായ ബാബുവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഒരുമിച്ച് ജോലി ചെയ്‌തിരുന്ന അരുൺ രാജും ബാബുവും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. സംഭവ ദിവസം ഇവർ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോണിന്‍റെ പേരിൽ വാക്കു തർക്കമുണ്ടാകുകയും തുടർന്ന് അരുൺ രാജ് ഓട് ഉപയോഗിച്ച് ബാബുവിന്‍റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

Also Read:മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി

സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്‌ത ഏറ്റുമാനൂർ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ രാജേഷ് കുമാർ, എസ്ഐ സ്റ്റാൻലി വിജെ, സിപിഒമാരായ മനോജ് എപി, ഡെന്നി, പ്രവീൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details