കോട്ടയം: കോട്ടയത്ത് വ്യാജവാറ്റ് നടത്തിയ ആൾ എക്സൈസിന്‍റെ പിടിയിൽ. മണർകാട് പറമ്പുകര കോളനിയിലെ പെരുമാൾ രാജൻ എന്നറിയപ്പെടുന്ന രാജനാണ് അറസ്റ്റിലായത്. പറമ്പുകര കോളനി കേന്ദ്രീകരിച്ചായിരുന്നു വാറ്റ്. എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡും പാമ്പാടി എക്‌സൈസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗവും ഇന്‍റലിജൻസ് വിഭാഗം പ്രിവന്‍റീവ് ഓഫിസറുമായ ഫിലിപ്പ് തോമസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരു കുപ്പി ചാരായത്തിന് രണ്ടായിരം രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്.