കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പിജെ ജോസഫ് - കേരള കോണ്‍ഗ്രസ് വാര്‍ത്തകള്‍
വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും പിന്തുണയുണ്ടെന്നും പിജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പിജെ ജോസഫ്
കോട്ടയം:ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗവും പിജെ ജോസഫ് വിഭാഗവും തമ്മിലുള്ള തര്‍ക്കം പുതിയ ഘട്ടത്തിലേക്ക്. ജില്ലാ പഞ്ചായത്തിൽ അടുത്ത ദിവസം തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവരും എന്ന് പി.ജെ ജോസഫ് പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും പിന്തുണയുണ്ടെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. കരാര്‍ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസ് വിഭാഗം രാജിവയ്‌ക്കാത്തതാണ് തര്‍ക്കത്തിന് കാരണം.
Last Updated : Jun 27, 2020, 6:19 PM IST