കേരളം

kerala

ETV Bharat / city

തൊഴിലാളികളും തൊഴിലുടമകളും ഒരുമിച്ച് നില്‍ക്കണം: മന്ത്രി എം.എം മണി - Bricks Manufacturers Association Familymeet kottayan news

കിടങ്ങൂരില്‍ കോട്ടയം ജില്ലാ ബ്രിക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി

പരമ്പരാഗത വ്യവസായങ്ങളെ കരകയറ്റാന്‍ തൊഴിലാളികളും തൊഴിലുടമകളും ഒരുമിച്ച് നില്‍ക്കണം-എം.എം മണി

By

Published : Nov 4, 2019, 11:18 PM IST

കോട്ടയം:പരമ്പരാഗത വ്യവസായങ്ങള്‍ നേരിടുന്ന തകര്‍ച്ചയില്‍ നിന്നും അവയെ കരകയറ്റാന്‍ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് മന്ത്രി എം.എം മണി. കിടങ്ങൂരില്‍ കോട്ടയം ജില്ലാ ബ്രിക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംഘടനയുടെ ഓഫീസ് കിടങ്ങൂര്‍ ക്ഷേത്രം ജങ്ഷന് സമീപം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ മുന്‍കാല സംരഭകരെ ആദരിച്ചു. മാണി.സി.കാപ്പന്‍ എം.എല്‍.എ ചികിത്സാ സഹായ വിതരണം നിര്‍വഹിച്ചു. വിവിധ സംഘടനാ നേതാക്കളും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details