കോട്ടയം:ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി വർധിക്കുന്നതില്‍ ആശങ്ക. പുതിയതായി രോഗം സ്ഥിരീകരിച്ച 51 പേരില്‍ 41 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ ഉണ്ടായത്. ഇതില്‍ 23 പേര്‍ ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ളവരാണ്. ചങ്ങനാശ്ശേരിക്ക് അടുത്ത് പായിപ്പാട് രോഗം സ്ഥിരീകരിച്ചവരും ഇതിൽ ഉൾപ്പെടുന്നു. നാല് പേരുടെ ഉറവിടം അറിയില്ല. രോഗമുക്തരായി 12 പേര്‍ ആശുപത്രി വിട്ടു.
കോട്ടയത്ത് 51 പേര്‍ക്ക് കൊവിഡ്; 41 സമ്പര്‍ക്ക രോഗികള്‍
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേരുടെ ഉറവിടം അറിയില്ല. രോഗമുക്തരായി 12 പേര്‍ ആശുപത്രി വിട്ടു. 333 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചിങ്ങവനത്ത് രോഗം സ്ഥിരീകരിച്ചയാൾക്കൊപ്പം സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത നാലു പേർക്കും വൈക്കം മത്സ്യ മാർക്കറ്റിലെ രോഗബാധിതന്‍റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന രണ്ട് പേർക്കും വൈറസ് ബാധയുണ്ട്. ആലുവയിലെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കങ്ങഴ കാനം സ്വദേശി, ലോറി ഡ്രൈവറായ ആനക്കല്ല് സ്വദേശി, തിരുവല്ല സ്വദേശിയായ മുപ്പത്തിമൂന്നുകാരൻ, വൈക്കം സ്വദേശിയായ അൻപത്തിനാലുകാരൻ എന്നിവരുടെ സമ്പർക്ക പശ്ചാത്തലമാണ് വ്യക്തമല്ലാത്തത്. 333 പേരാണ് നിലവിൽ വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.